പ്രണയത്തിന് കണ്ണില്ലെന്ന് പൊതുവെ പറയുന്ന ഒരു കാര്യമാണ് ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഫേസ്ബുക്കിലൂടെ പ്രണയത്തിലായ കോജേജ് വിദ്യാര്‍ഥിനി തന്റെ പ്രിയ കാമുകന് പ്രണയം നല്കിയ ആവേശത്തില്‍ നഗ്നസെല്ഫികള് അയച്ചു കൊടുത്തു.
ഈ അവസരം മാക്സിമം മുതലെടുത്ത കാമുകന് നഗ്നസെല്ഫിയുടെ പേരില്‍ കാമുകിയെ ബ്ലാക്മെയില്‍ ചെയ്യാന്‍ തുടങ്ങി. പണം നല്‍കിയില്ലെങ്കില്‍ യുവതിയുടെ ബന്ധുക്കളുടെ ഫോണ്‍ നമ്പരുകളിലേയ്ക്ക് നഗ്ന ഫോട്ടോകള്‍ അയയ്ക്കുമെന്ന് ഭീക്ഷണി ഉയര്‍ത്തി ഇതോടെ യുവതി പണം നല്കാന് തീരുമാനിച്ചു. യുവതിയെ ഭീക്ഷണിപ്പെടുത്തി വിവിധ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് കാമുകന് പണം നിക്ഷേപിച്ചു.
കാമുകന്റെ ബ്ലാക് മെയില്‍ സഹിക്കാനാവാതെ വന്ന പ്പോള്‍ പെണ്‍കുട്ടി വീട്ടുകാരോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു. ഇതോടെ വീട്ടുകാര്‍ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയില്‍ ആലത്തൂര്‍ പാടൂര്‍ നെയിത്തിയാംപറമ്പില് വീട്ടില്‍ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.