Wednesday November 21st, 2018 - 9:27:am
topbanner

അങ്കിളിനെ സിനിമ കാണാന്‍ വിളിച്ചുവരുത്തി; തീയേറ്ററില്‍ സംഭവിച്ചതെന്ത്?; പെണ്‍കുട്ടിയുടെ മൊഴി ഇങ്ങനെ

NewsDesk
അങ്കിളിനെ സിനിമ കാണാന്‍ വിളിച്ചുവരുത്തി; തീയേറ്ററില്‍ സംഭവിച്ചതെന്ത്?; പെണ്‍കുട്ടിയുടെ മൊഴി ഇങ്ങനെ

മലപ്പുറം: എടപ്പാള്‍ സിനിമാ തീയേറ്ററില്‍ വെച്ച് പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ ലൈംഗിക പീഡനം. പെണ്‍കുട്ടിയെ കൗണ്‍സല്‍ ചെയ്ത ശിശുക്ഷേമ സമിതിയിലെ അഡ്വ. കവിതാശങ്കര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒന്‍പത് വയസ്സാണ്, ഒന്നുമറിയില്ല അവള്‍ക്ക്. നടന്ന ക്രൂരതയുടെ ഗൗരവം മനസ്സിലായിട്ടില്ല. അതുതന്നെയാണ് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

സിനിമ കാണാന്‍ പോവാന്‍ 'അങ്കിളിനെ' മാതാവ് ഫോണ്‍ചെയ്ത് വിളിച്ചുവരുത്തിയതാണ്. തീയേറ്ററില്‍വെച്ച് വേദനിച്ച് കൈ തട്ടിമാറ്റുമ്പോഴെല്ലാം കൂടുതല്‍ ബലംപ്രയോഗിച്ചു. ഇടവേള സമയത്ത് പുറത്തുകൊണ്ടുപോയി ഭക്ഷണം വാങ്ങിക്കൊടുത്തു.

ഈ അങ്കിള്‍ ഇടയ്ക്കിടെ വീട്ടിലും വരാറുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. ആദ്യമായാണ് കുട്ടി മൊയ്തീന്‍കുട്ടിയെ കാണുന്നതെന്ന മാതാവിന്റെ മൊഴിക്ക് വിരുദ്ധമാണ് ഇത്.

കുട്ടി മാനസികമായി ഉല്ലാസവതിയായതിന് ശേഷം ശിശുക്ഷേമസമിതി ഒരിക്കല്‍കൂടി മൊഴിയെടുക്കും. കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമത്തിലെ അഞ്ച്-എം വകുപ്പ് പ്രതിക്കെതിരേ ചുമത്തണമെന്ന് ശിശുക്ഷേമസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ ആറ്്, ഒന്‍പത് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇത് നിലനില്‍ക്കാന്‍ പ്രയാസമാണെന്നും കൂടുതല്‍ ഗൗരവമുള്ള വകുപ്പുവേണമെന്നും പോലീസിനോട് ആവശ്യപ്പെട്ടു. പരമാവധി ഏഴുവര്‍ഷം തടവാണ് ഇതുപ്രകാരം ലഭിക്കുക. അഞ്ച്-എം വകുപ്പില്‍ പത്തുവര്‍ഷമോ ജീവപര്യന്തമോ ശിക്ഷ ലഭിക്കും.

Read more topics: Girl, statement, Malappuram, cinema
English summary
Girl statement who sexually abused inside Malappuram cinema hall
topbanner

More News from this section

Subscribe by Email