topbanner
Friday March 24th, 2017 - 11:17:pm
topbanner

അരുമപ്പൂച്ച ആഴമുള്ള കിണറ്റില്‍ വീണു; പെണ്‍കുട്ടി ഇറങ്ങി കരയ്‌ക്കെത്തിച്ചു

NewsDesk
അരുമപ്പൂച്ച ആഴമുള്ള കിണറ്റില്‍ വീണു; പെണ്‍കുട്ടി ഇറങ്ങി കരയ്‌ക്കെത്തിച്ചു

തലയോലപ്പറമ്പ്: ആഴക്കിറണില്‍ വീണ അരുമപ്പൂച്ചയെ രക്ഷിക്കാന്‍ ആരും ഇറങ്ങാതിരുന്നപ്പോള്‍ ഇരുപതുകാരി പെണ്‍കുട്ടി പൂച്ചയെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. ചേര്‍ത്തല പള്ളിപ്പുറം പഴേമ്പള്ളി സുന്ദരന്റെയും സീജയുടെയും മൂത്തമകള്‍ അഭിരാമിയാണ് ഒറ്റദിവസംകൊണ്ട് താരമായത്.

അച്ഛന്റെ സഹോദരന്‍ വല്യച്ഛന്‍ ബ്രഹ്മമംഗലം പഴേമ്പള്ളി(ഇലഞ്ഞിക്കല്‍) രാജുവിന്റെ വീട്ടില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു അഭിരാമി. ഇതിനിടയിലാണ് കിണറ്റില്‍ പൂച്ചക്കുഞ്ഞ് വീണത്.

കുടുംബാംഗത്തെപോലെ വളര്‍ത്തുന്ന പൂച്ചയെ രക്ഷിക്കാന്‍ ആദ്യം തയ്യാറായത് രാജുവിന്റെ മക്കളായ ആതിരയും ആര്യയുമാണ്. കയര്‍ കെട്ടി ഇറങ്ങിയെങ്കിലും പാതിവഴിയില്‍ ഇവര്‍ ശ്രമം ഉപേക്ഷിച്ചു.

ഇതോടെ അഭിരാമി കിണറ്റിലിറങ്ങാന്‍ തയ്യാറാവുകയായിരുന്നു. അരയില്‍ വലിയ കയര്‍ കെട്ടി അതില്‍നിന്ന് മൂന്ന് കയറുകള്‍ കപ്പിയിലൂടെ മൂന്നു വശങ്ങളില്‍ കെട്ടി സുരക്ഷിതമാക്കിയാണ് അഭിരാമി താഴേക്കിറങ്ങിയത്.

ആറടി താഴ്ച കഴിഞ്ഞ് കരിങ്കല്ലാണ്. അതിനാല്‍ സാഹസികമായാണ് ഇറങ്ങിയത്. വെള്ളം കുറവായതിനാല്‍ കരിങ്കല്ലിനുമുകളില്‍ പൂച്ച സുരക്ഷിതമായി നില്‍ക്കുന്നു.

ചെറിയ പൂച്ചയായതിനാല്‍ കൈകൊണ്ട് പിടിച്ച് പ്ലാസ്റ്റിക് ബാഗിലാക്കി. മുകളില്‍ നിന്നവര്‍ കയര്‍ വലിച്ച് അഭിരാമിയെയും പൂച്ചയെയും കരയ്‌ക്കെത്തിച്ചു. പലരും പകച്ചുനിന്നപ്പോള്‍ ഈ ഇരുപതുകാരി കാണിച്ച ധൈര്യത്തിന് നാട്ടുകാരുടെ അഭിനന്ദനവും ലഭിച്ചു.

Read more topics: girl, cat, well
English summary
girl saves cats life when fall into well
topbanner topbanner

More News from this section

Subscribe by Email