Wednesday September 19th, 2018 - 11:02:pm
topbanner
Breaking News

കൊല്ലപ്പെട്ട ഏഴുവയസുകാരിയുടെ അമ്മയെയും കുടുംബത്തെയും നാട്ടുകാര്‍ ആട്ടിയോടിച്ചു

NewsDesk
കൊല്ലപ്പെട്ട ഏഴുവയസുകാരിയുടെ അമ്മയെയും കുടുംബത്തെയും നാട്ടുകാര്‍ ആട്ടിയോടിച്ചു

കൊല്ലം: പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചല്‍ ഏരൂരിലെ ഏഴുവയസുകാരിയുടെ അമ്മയെയും കുടുംബത്തെയും നാട്ടുകാര്‍ നാടുകത്തിയതായി ആരോപണം. ദുര്‍നടപ്പ് ആരോപിച്ചാണ് നാട്ടുകാര്‍ ഇവരെ ഓടിച്ചത്.

കഴിഞ്ഞ ബുധനാഴ്ച ട്യൂഷന്‍ ക്ലാസില്‍ പോയ പെണ്‍കുട്ടിയെ കാണാതാവുകയും പിന്നീട് മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. കുളത്തൂപുഴയിലെ റബ്ബര്‍ എസ്റ്റേറ്റില്‍നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവ് രാജേഷിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. രാജേഷിനൊപ്പമായിരുന്നു കുട്ടി ക്ലാസില്‍ പോയത്. ഇയാള്‍ കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസിന് മൊഴി നല്‍കിയിരുന്നു.

മൃതദേഹം വീട്ടിലെത്തിച്ചശേഷം നാട്ടുകാര്‍ സംഘടിച്ചെത്തുകയും ഇവരെ ഓടിക്കുകയുമായിരുന്നു. മൃതദേഹം സംസ്‌കരിക്കാനും അനുവദിച്ചില്ല. പോലീസ് നോക്കിനില്‍ക്കെയാണ് നാട്ടുകാര്‍ അതിക്രമം കാട്ടിയത്.

Read more topics: girl, Murder, Uncle, Tuition, Kerala
English summary
girl Murdered By Her Uncle Who Went To Drop Her To Tuition Class In Kerala
topbanner

More News from this section

Subscribe by Email