topbanner
Monday May 29th, 2017 - 3:13:pm
topbanner

പെണ്‍കുട്ടിയുടെ തിരോധാനം: അന്വേഷണം ഊര്‍ജിതം

rajani
പെണ്‍കുട്ടിയുടെ തിരോധാനം: അന്വേഷണം ഊര്‍ജിതം

കോഴിക്കോട്: പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാണാതായ പെണ്‍കുട്ടിയും യുവാവും ബാംഗളൂര്‍ ഉള്ളതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. പോലീസ് അന്വേഷണ സംഘത്തിലുള്ള മൂന്ന് പേര്‍ ഇപ്പോള്‍ ബാംഗളൂരില്‍ ഉണ്ട്. ഇവരില്‍ നിന്നാണ് കാണാതായ അനുശ്രീ ബാംഗളൂര്‍ ഉണ്ടെന്ന സൂചന ലഭിച്ചത്.

കഴിഞ്ഞമാസം ഇരുപത്തിനാലിനാണ് കുഞ്ഞിരാമന്റെ മകളായ അനുശ്രീയെ കാണാതായത്. അനുശ്രീയുടെ തിരോധാനത്തെ തുടര്‍ന്ന് പിതാവ് കുഞ്ഞിരാമന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ തന്റെ മകളെ തട്ടിക്കൊണ്ടുപോയത് വരിക്കോളി സ്വദേശിയായ മുഹമ്മദ് ഫായിസ് ആണെന്ന് വ്യക്തമാക്കുന്നു.തുടര്‍ന്ന് പോലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍ ഇരുവരും ബാംഗളൂര്‍ ഉണ്ടെന്ന സൂചന ലഭിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിട്ടുണ്ട്.

 

Read more topics: calicut, girl missing, police
English summary
girl missing case police investigate
topbanner topbanner

More News from this section

Subscribe by Email