പെരിന്തല്‍മണ്ണ: പെണ്‍കുട്ടിയെ കാണാതായ കേസില്‍ സഹപാഠിയുടെ പിതാവിനെ പോലീസ് അറസ്റ്റുചെയ്തു. വൈക്കം സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്നുകാട്ടി വീട്ടുകാര്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കാണാതായ പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ പിതാവായ അങ്ങാടിപ്പുറം ചെരക്കാപറമ്പ് പേരയില്‍ അബൂബക്കര്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ പ്രേരണയാലാണ് പെണ്‍കുട്ടി വീടുവിട്ടതെന്നും. മതംമാറ്റത്തിന് ശ്രമിക്കുകയാണെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു.
മതംമാറ്റത്തിന് പ്രേരിപ്പിക്കല്‍, മതസൗഹാര്‍ദം തകര്ക്കാനുള്ളശ്രമം തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് അബൂബക്കറിനെ അറസ്റ്റ് ചെയ്തതെന്ന് സി.ഐ. സി.ഐ. കെ.എം. ബിജു പറഞ്ഞു.
അബൂബക്കറിന്റെ തമിഴ്നാട്ടില്‍ പഠിക്കുന്ന മകളുടെ സഹപാഠിയാണ് കാണാതായ പെണ്‍കുട്ടി. അവധിദിവസങ്ങളിലും മറ്റും പെണ്‍കുട്ടി ചെരക്കാപറമ്പില്‍ അബൂബക്കറിന്റെ വീട്ടില്‍ വരാറുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
എന്നാല്‍ കാണാതായ പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയില്‍നിന്ന് ബസ് കയറ്റി വിട്ടിട്ടുണ്ടെന്നാണ് അബൂബക്കര്‍ നല്കിയ വിവരമെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിക്കുവേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്.