Monday September 24th, 2018 - 11:59:am
topbanner

ഏഴ് വയസുകാരിയുടെ കൊലപാതകം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

NewsDesk
ഏഴ് വയസുകാരിയുടെ കൊലപാതകം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

കൊല്ലം: ഏരൂരിൽ ഏഴുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. കേസിൽ കൊല്ലം റൂറൽ പോലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവർ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു.

സ്‌കൂളിലേയ്ക്ക് പോയ ഏഴു വയസുകാരിയെ ബന്ധു ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് കുളത്തൂപ്പുഴയിലെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് കണ്ടെടുത്തത്. ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. അമ്മൂമ്മയ്‌ക്കൊപ്പം സ്‌കൂളിലേക്ക് പോയ കുട്ടിയെ രാജേഷ് കുട്ടിയെ നിര്‍ബന്ധിച്ച് അമ്മൂമ്മയില്‍ നിന്ന് വാങ്ങി കൊണ്ടുപോവുകയായിരുന്നു.

എന്നാല്‍, കുട്ടിയെ കുളത്തൂപ്പുഴയിലെ റബ്ബര്‍ എസ്റ്റേറിലേക്കാണ് രാജേഷ് കുട്ടിയെ കൊണ്ടുപോയത്. അവിടെവച്ച് കുട്ടിയെ പീഡിപ്പിച്ചു. അവശനിലയിലായതോടെ കുട്ടിയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. അതിനുശേഷം മൃതദേഹം അവിടെത്തന്നെ ഉപേക്ഷിച്ചു. കുട്ടിയെ കാണാതായതോടെയാണ് ബന്ധുക്കള്‍ ഏരൂര്‍ പോലീസില്‍ പരാതി നല്‍കിയത്. കുഞ്ഞിനെ രാജേഷ് കൂട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്.

 

English summary
7 years old girl missing: The Child Rights Commission filed case
topbanner

More News from this section

Subscribe by Email