Tuesday November 20th, 2018 - 11:17:pm
topbanner

അവസാനമായി ചിലത് പറയാന്‍ ഗൗരിയ്ക്കുണ്ടായിരുന്നു..പക്ഷെ

suji
അവസാനമായി ചിലത് പറയാന്‍ ഗൗരിയ്ക്കുണ്ടായിരുന്നു..പക്ഷെ

കൊല്ലം ട്രിനിറ്റി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഗൗരി നേഘ ആത്മഹത്യ ചെയ്തത് അധ്യാപകരുടെ ഈഗോ മൂലം.സഹോദരിയെ ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തിയതിനെ തുടര്‍ന്ന് പരാതി പറഞ്ഞതാണ് ഗൗരിയെ അധ്യാപകരെ പ്രകോപിപ്പിച്ചത് .ഒടുവില്‍ മരണത്തിലേക്കും.

ഗൗരിയുടെ സഹോദരി മീര ഇതേ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ് .ക്ലാസിനിടയില്‍ സംസാരിച്ചെന്ന് ആരോപിച്ച് ഏതാനും ദിവസം മുമ്പ് മീരയെ ക്ലാസ് അധ്യാപിക ആണ്‍കുട്ടികള്‍ക്ക് നടുവില്‍ അരുത്തി.മീര കരഞ്ഞ് വീട്ടിലെത്തിയതോടെ പ്രിന്‍സിപ്പലിനോട് അമ്മ പരാതി പറഞ്ഞു.ഇനി ആണ്‍കുട്ടികളുടെ നടുവില്‍ ഇരുത്തില്ലെന്നു ഉറപ്പു നല്‍കിയാണ് പ്രിന്‍സിപ്പല്‍ അമ്മയെ തിരിച്ചയച്ചത് .


എന്നാല്‍ വെള്ളിയാഴ്ച വീണ്ടും മരിയ ആണ്‍കുട്ടികള്‍ക്കൊപ്പമിരുത്തി.ഇതു കണ്ട് ഗൗരി ക്ലാസ് അധ്യാപികമാരോട് ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കാന്‍ മാതാപിതാക്കള്‍ ആലോചിക്കുകയാണെന്ന് അറിയിച്ചു.
ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ ഒരുങ്ങുമ്പോഴാണ് അധ്യാപികയുടെ വിളിവന്നത്.ചോറുണ്ണാതെ ക്ലാസില്‍ നിന്ന് പോയ ഗൗരിയെ പിന്നീട് കൂട്ടുകാര്‍ കാണുന്നത് മുറ്റത്ത് ചോരയില്‍ കുളിച്ച് കിടക്കുന്നതാണ് .ഉടനെ ആശുപത്രിയിലെത്തിച്ചു.ഗൗരി ആശുപത്രിയിലെത്തുംവരെ സംസാരിച്ചു.അച്ഛനേയും അമ്മയേയും കാണണമെന്ന് .വീട്ടുകാരെത്തിയപ്പോഴേക്കും ഗൗരിയുടെ ബോധം പറഞ്ഞു.എന്താണ് മകള്‍ക്കു പറയാനുണ്ടായിരുന്നതെന്ന് കേള്‍ക്കാന്‍ ഈ അച്ഛനായില്ല .ആ സമയത്തെ ദുരൂഹത നീക്കണമെന്ന് ഗൗരിയുടെ അച്ഛന്‍ ആവശ്യപ്പെടുന്നു.

English summary
girl jumps off school buiding over alleged harassment dies
topbanner

More News from this section

Subscribe by Email