Tuesday March 26th, 2019 - 8:00:am
topbanner
topbanner

ജനാധിപത്യം നിലനിൽക്കണമെങ്കിൽ ചോദ്യങ്ങൾ ചോദിച്ചേ തീരൂവെന്ന് സംവിധായകൻ ഗിരീഷ് കാസറവള്ളി

RA
ജനാധിപത്യം നിലനിൽക്കണമെങ്കിൽ ചോദ്യങ്ങൾ ചോദിച്ചേ തീരൂവെന്ന് സംവിധായകൻ ഗിരീഷ് കാസറവള്ളി

തൃശൂർ: ജനാധിപത്യം നിലനിൽക്കണമെങ്കിൽ നാം അധികാരികളോട് ചോദ്യങ്ങൾ ചോദിച്ചേ തീരൂവെന്ന് പ്രശസ്ത സംവിധായകൻ ഗിരീഷ് കാസറവള്ളി. 14ാമത് തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും സർക്കാരിനോട് വിധേയത്വം പുലർത്തുന്ന ഇക്കാലത്ത് കലാകാരന്മാർ നിശബ്ദരായിക്കൂടാ.

അശാസ്ത്രീയ വികസനമോ, ജനദ്രോഹ നടപടിയോ എന്തുമായിക്കൊള്ളേട്ട, ചോദ്യങ്ങൾ ചോദിക്കാനുള്ള പ്രധാന മാർഗങ്ങളിലൊന്ന് സിനിമയാണ്. തങ്ങളുടെ സൃഷ്ടിയിലൂടെ കലാകാരന്മാർ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കണം. ജനാധിപത്യത്തെ സജീവമായി നിലനിറുത്താൻ വേണ്ടിയെങ്കിലും- അദ്ദേഹം പറഞ്ഞു. ഫെസ്റ്റിവൽ ഡയരക്ടർ കൃഷ്ണനുണ്ണി അധ്യക്ഷത വഹിച്ചു.

ഫെസ്റ്റിവൽ ബുക്ക് സംവിധായകൻ കെ. ഗോപിനാഥ് കൗൺസിലർ സമ്പൂർണക്ക് നൽകി പ്രകാശനം ചെയ്തു. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കാന്തൻ, ദ ലവർ ഓഫ് കളർ സംവിധാനം ചെയ്ത ശരീഫ് ഈസയെയും മികച്ച ശബ്ദമിശ്രണത്തിന് അവാർഡ് ലഭിച്ച ജയദേവൻ ചക്കാടത്തിനെയും ആദരിച്ചു.ഫാ. ബെന്നി ബെനഡിക്ട്, എ. രാധാകൃഷ്ണൻ, ചലച്ചിത്രോത്സവകമ്മിറ്റി വർക്കിങ് ചെയർമാൻ ഡേവിസ് ചുങ്കത്ത് , ചെറിയാൻ ജോസഫ് എന്നിവർ സംസാരിച്ചു.

English summary
gireesh kasaravalli response peoples democrasy
topbanner

More News from this section

Subscribe by Email