Sunday September 23rd, 2018 - 2:20:am
topbanner

ഹേവാര്‍ഡ്‌സ് ബിയര്‍ കുടിച്ചവര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും

NewsDesk
ഹേവാര്‍ഡ്‌സ് ബിയര്‍ കുടിച്ചവര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും

കാക്കനാട്: 'ഹേവാര്‍ഡ്‌സ് 5000' എന്ന പേരിലിറക്കുന്ന ബിയര്‍ കുടിച്ച യുവാക്കള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും. കഴിഞ്ഞ ദിവസം പടമുകളില്‍ താമസിക്കുന്ന യുവാക്കള്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍ നിന്നും 9 കുപ്പി ബിയര്‍ വാങ്ങിയിരുന്നു.

ഇത് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബിയര്‍ കുപ്പിക്കുള്ളില്‍ ചെളി അടിഞ്ഞുകൂടിയതായി കണ്ടെത്തി. ബിയര്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ പകരം കുപ്പികള്‍ നല്‍കാമെന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്.

ഉടന്‍തന്നെ ഇവര്‍ എക്‌സൈസ് വകുപ്പിനെ വിവരം അറിയിച്ചു. മാലിന്യം കലര്‍ന്ന ബിയര്‍ കുപ്പികള്‍ പിടിച്ചെടുത്ത എക്‌സൈസ് വകുപ്പുദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിള്‍ എടുത്ത് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

ഹേവാര്‍ഡ്‌സ് ബിയര്‍ കുടിച്ചവര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും

നഗ്നചിത്രം കാട്ടി വീട്ടമ്മയുടെ 10 ലക്ഷം രൂപ തട്ടിയെടുത്തു

Read more topics: beer, kochi, kakkanad
English summary
kochi kakkanad; get food poisoning bottled beer
topbanner

More News from this section

Subscribe by Email