കൊച്ചി: സോളാര്‍ കമ്മീഷന് രഹസ്യമൊഴി എടുക്കുമെങ്കില്‍ ലൈംഗിക പീഡനവിവരം വെളിപ്പെടുത്താമെന്ന് സരിത നായര്‍. തുറന്ന കോടതിയില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തനിക്ക് താല്പര്യമില്ല. ജയിലില്‍ വെച്ച് എഴുതിയ കത്ത് കൈമാറാന്‍ താല്പര്യമില്ലെന്നും സരിത കമ്മീഷനെ അറിയിച്ചു.
അങ്ങിനെയെങ്കില്‍ രഹസ്യ മൊഴി നല്‍കുകയോ ജയിലില്‍ വെച്ച് എഴുതിയ കത്തും കുറിപ്പും സീല്‍ ചെയ്ത കവറില്‍ നല്‍കുകയോ ചെയ്യാമെന്ന് കമ്മീഷന് വ്യക്തമാക്കി. ഇക്കാര്യത്തില്‍ തീരുമാനം ഉച്ചക്ക് ശേഷം അറിയിക്കാമെന്ന് സരിത പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബഹനാനും പി.സി. വിഷ്ണുനാഥിനും ലക്ഷങ്ങള്‍ സംഭാവന നല്‍കിയെന്നും സരിത ആരോപിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി ഫണ്ടായി ബെന്നി ബഹനാനു അഞ്ചു ലക്ഷം രൂപയും മാനവികയാത്രയ്ക്കായി പി.സി. വിഷ്ണുനാഥ് രണ്ടു ലക്ഷം രൂപ നല്‍കിയെന്നുമാണ് സരിതയുടെ വെളിപ്പെടുത്തല്‍.
ഒറ്റപ്പാലത്തും എറണാകുളം ഗസ്റ്റ് ഹൗസിലും വെച്ച് ഓരോ ലക്ഷം രൂപ വീതമാണ് വിഷ്ണുവിന് കൈമാറിയത്. ഇവക്കൊന്നും രസീത് നല്‍കിയിട്ടില്ലെന്നും സരിത പറഞ്ഞു.
ടീം സോളാറില്‍ നിന്ന് പല രാഷ്ട്രീയ നേതാക്കളും സംഭാവന വാങ്ങിയിട്ടുണ്ട്. എന്നാല്‍, ഇവയില്‍ നേരിട്ട് ഇടപെടാത്തതിനാല്‍ തെളിവ് നല്‍കാനാവില്ല. സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദിനെയും മാത്രമെ സമീപിച്ചിട്ടുള്ളൂവെന്നും സരിത കമ്മീഷനെ അറിയിച്ചു.
വീടുവിട്ടറങ്ങിയ നഴ്സിങ് വിദ്യാര്‍ഥിനി ചെന്നൈയില്‍