Wednesday September 26th, 2018 - 8:25:am
topbanner

തൃശൂരിൽ ഗുണ്ടാസംഘാംഗം 'കാപ്പ' അനുസരിച്ച് രണ്ടാമതും അറസ്റ്റില്‍

Mithun Muyyam
തൃശൂരിൽ ഗുണ്ടാസംഘാംഗം 'കാപ്പ' അനുസരിച്ച് രണ്ടാമതും അറസ്റ്റില്‍

തൃശൂര്‍: കുപ്രസിദ്ധ ഗുണ്ട ചാവക്കാട് മാമബസാര്‍ അമ്പലത്ത് വീട്ടില്‍ ബഷീര്‍ (ശിവന്‍കുട്ടി -27) കാപ്പ നിയമപ്രകാരം രണ്ടാമതും പിടിയില്‍. വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഇയാള്‍ കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിതിന്റെ സംഘാംഗമാണ്. അന്തിക്കാട് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ ആലയിലാണ് താമസം.

ഒട്ടേറെ അടിപിടികേസുകളില്‍ പ്രതിയാണ്. 2016 ല്‍ കാപ്പനിയമപ്രകാരം ഇയാള്‍ ആറുമാസത്തെ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. 2011 ല്‍ ഗ്രമാല കേളി ബാറിനടുത്ത് വാടകവീട്ടില്‍ താമസിക്കവെ അവിടെ നിന്നു ഒഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടതോടെ വീട്ടുടമസ്ഥനെ കത്തികൊണ്ടു കുത്തിയതിന് ഇയാള്‍ക്ക് എതിരേ കേസുണ്ട്.

2013 ല്‍ അരണാട്ടുകര നേതാജി ഗ്രൗണ്ടില്‍ യുവാക്കളെ ദേഹോപദ്രവം ഏല്‍പിച്ചതിനും 2014 ല്‍ എം.ജി.റോഡിലെ പ്രിന്‍സ് ബാറിലേക്കു അതിക്രമിച്ചു കയറി അവിടെ ജീവനക്കാരെ ആക്രമിച്ച തിനും വില്ലടത്ത് തട്ടുകട നടത്തുന്ന ജോയ്‌സണ്‍ എന്നയാള്‍ ഭക്ഷണം തീര്‍ന്നുവെന്നു പറഞ്ഞതിന് ആക്രമിച്ചതിനും 2015 ആഗസ്റ്റില്‍ തൃശൂര്‍ കിഴക്കേകോട്ട ഇറച്ചിമാര്‍ക്കറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന അബീസ് ചിക്കന്‍ സെന്ററില്‍ മാരകായുധങ്ങളുമായി കടന്നുകയറി കൂട്ടുകവര്‍ച്ച നടത്താന്‍ ശ്രമിച്ചതിനുംഅരണാട്ടുകരയിലെ കോഴിക്കടയില്‍ ശരത് എന്ന യുവാവിനെ ഓടിച്ചിട്ടു വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിനും ഇയാള്‍ക്ക് എതിരേ കേസുകളുണ്ട്. സിറ്റി പോലീസ് കമ്മീഷ്ണര്‍ യതീഷ് ചന്ദ്രയുടെ നിര്‍ദേശമനുസരിച്ച് വെസ്റ്റ് എസ്.ഐ: ജെ.മാത്യുവാണ് അറസ്റ്റുചെയ്തത്.

Read more topics: trissur, kaapa, case,
English summary
gangster team member arrested in kappa case
topbanner

More News from this section

Subscribe by Email