Saturday September 22nd, 2018 - 5:40:am
topbanner

രാഷ്ട്രീയമായി തന്നെ തളര്‍ത്താനാവില്ലെന്ന് ഗണേശ്കുമാര്‍ എംഎല്‍എ

rajani v
രാഷ്ട്രീയമായി തന്നെ തളര്‍ത്താനാവില്ലെന്ന് ഗണേശ്കുമാര്‍ എംഎല്‍എ

കൊട്ടരക്കര: കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് അമ്മയുടെ മുന്നിലിട്ട് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി കെ.ബി. ഗണേശ്കുമാര്‍ എം.എല്‍.എ രംഗത്ത്. രാഷ്രട്രീയമായി തന്നെ തളര്‍ത്താന്‍ ശ്രമിച്ചാല്‍ തളരില്ലെന്നും തളര്‍ത്താനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും ഗണേശ്കുമാര്‍ പറഞ്ഞു.

കൊട്ടരക്കരയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.നേരത്തെ ഇക്കാര്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് ആരോപണങ്ങള്‍ രാഷ്ട്രീയത്തില്‍ സാധാരണമാണെന്നും ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നുമാണ് വ്യക്തമാക്കിയിരുന്നത്.

സംഭവുമായി ബന്ധപ്പെട്ടെ എം.എല്‍.എയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് മര്‍ദ്ദനമേറ്റ അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണനും അമ്മ ഷീനയും നേരത്തെ പരാതി നല്‍കിയിരുന്നു. അതേസമയം, സംഭവത്തില്‍ കെ.ബി. ഗണേശ്കുമാര്‍ എം.എല്‍.എയ്ക്ക് വേണ്ടി പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

English summary
ganeshkumar response beat issue
topbanner

More News from this section

Subscribe by Email