Monday May 20th, 2019 - 6:46:pm
topbanner
topbanner

പാര്‍ട്ടി പിളര്‍ത്തി മന്ത്രിയാകാന്‍ തനിയ്ക്ക് താല്‍പര്യമില്ലെന്ന് ഗണേഷ്‌കുമാര്‍

rajani v
പാര്‍ട്ടി പിളര്‍ത്തി മന്ത്രിയാകാന്‍ തനിയ്ക്ക് താല്‍പര്യമില്ലെന്ന് ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: ലയനവാര്‍ത്ത തള്ളി കെ.ബി.ഗണേഷ് കുമാര്‍. പാര്‍ട്ടി പിളര്‍ത്തി മന്ത്രിയാകാനില്ലെന്നും അങ്ങനെ മന്ത്രിയാകാന്‍ തനിക്കു താത്പര്യമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്‍.സി.പിയുമായി ചര്‍ച്ചകള്‍ നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിേധിച്ചു.

എന്നാല്‍, എല്‍.ഡി.എഫിനു താത്പര്യമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് ബിയുടെ പ്രതിനിധിയായി മന്ത്രി സഭയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരളാ കോണ്‍ഗ്രസ് (ബി) എന്‍.സി.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ.

ജനുവരി നാലിന് കണ്ണൂരില്‍ ചേരുന്ന കേരളാ കോണ്‍ഗ്രസ് (ബി) നേതൃയോഗത്തിനു ശേഷം വിഷയത്തില്‍ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് സൂചനയെന്നും റിപ്പോര്‍ട്ടുണ്ട്.

 

 

Read more topics: ganeshkumar, ncp, layanam
English summary
ganeshkumar ncp layanam response
topbanner

More News from this section

Subscribe by Email