Monday August 20th, 2018 - 11:12:am
topbanner

ഗണേശ് കുമാര്‍ എം.എല്‍.എയുടെ മര്‍ദ്ദനമേറ്റ യുവാവിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തു

rajani v
ഗണേശ് കുമാര്‍ എം.എല്‍.എയുടെ മര്‍ദ്ദനമേറ്റ യുവാവിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തു

കൊല്ലം: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെ.ബി. ഗണേശ് കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കാര്യങ്ങള്‍ മാറിമറിയുന്നു. പരാതിക്കാരനായ അനന്തകൃഷ്ണനും അമ്മ ഷീനയ്ക്കുമെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു.

എന്നാല്‍ ഗണേശ് കുമാറിനെതിരെ നിസാര കുറ്റങ്ങള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നത്.അനന്തകൃഷ്ണന്‍ ആദ്യം പരാതി നല്‍കിയിട്ടും കേസെടുത്തപ്പോള്‍ പരാതി കൊടുത്തത് ഗണേഷ് കുമാറായി. മാരകായുധം കൊണ്ടു ദേഹോപദ്രവമേല്‍പ്പിച്ചെന്നത് അടക്കമുള്ള കുറ്റങ്ങളാണ് അനന്തകൃഷ്ണനും ഷീനയ്ക്കുമെതിരെയുള്ളത്.

നേരത്തെ കെ.ബി. ഗണേശ്കുമാറിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അനന്തകൃഷ്ണനെ ഗണേശ് കുമാര്‍ തോളില്‍ അടിയ്ക്കുകയും പിടിച്ചു തള്ളുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗണേശിനെ കൂടാതെ ഡ്രൈവര്‍ ശാന്തകുമാറും യുവാവിനെ മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അഞ്ചല്‍ ശബരിഗിരി സ്‌കൂളിന് സമീപം ബന്ധുവിന്റെ മരണവീട്ടില്‍ നിന്ന് മാതാവുമൊത്ത് കാറില്‍ മടങ്ങുകയായിരുന്നു സംഭവം.

 

 

Read more topics: ganeshkumar mla, case
English summary
ganeshkumar mla case
topbanner

More News from this section

Subscribe by Email