Thursday June 21st, 2018 - 12:32:am
topbanner
Breaking News

'ഞാനാ ഇവിടെ ഭരിക്കുന്നത്..കൊന്നു കളയുമെടാ..നിന്നെ'; വെളിപ്പെടുത്തലുമായി ഗണേഷ് കുമാറിന്റെ മര്‍ദ്ദനമേറ്റ യുവാവ്

rajani v
'ഞാനാ ഇവിടെ ഭരിക്കുന്നത്..കൊന്നു കളയുമെടാ..നിന്നെ'; വെളിപ്പെടുത്തലുമായി  ഗണേഷ് കുമാറിന്റെ മര്‍ദ്ദനമേറ്റ യുവാവ്

കൊല്ലം: വാഹനത്തിന് സൈഡ് കൊടുക്കാത്തതിനേ തുടര്‍ന്ന് എംഎഎല്‍എ ഗണേഷ് കുമാറിന്റെ മര്‍ദ്ദനത്തിന് ഇരയാവേണ്ടി വന്ന യുവാവ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്. ഞാനാടാ ഇവിടെ ഭരിക്കുന്നേ ...ഗണേഷ് ആരാണെന്ന് നിനക്കറിയില്ലേടാ,കൊന്നു കളയുമെടാ നിന്നെ എന്ന് ആക്രോശിച്ചുകൊണ്ടാണ് എംഎല്‍എ തന്നെ മര്‍ദ്ദിച്ചതെന്ന് അന്തകൃഷ്ണന്‍ പറഞ്ഞു.

നീ കേസിന് പോട്...എന്നു പറഞ്ഞ് അസഭ്യവര്‍ഷമാണ് തനിക്കും അമ്മയ്ക്കുനേരെ ഗണേഷ് കുമാര്‍ നടത്തിയെന്നും യുവാവ് ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. അമ്മയെ പറഞ്ഞ അസഭ്യം ചാനലിലൂടെ പറയാന്‍ സാധിക്കില്ലെന്നും യുവാവ് വ്യക്തമാക്കി.

കൊല്ലം അഞ്ചലില്‍ ഒരു മരണവീട്ടില്‍ പോയി മടങ്ങുന്ന വഴിയാണ് കാറിന് സൈഡ്കൊടുത്തില്ലെന്നാരോപിച്ച് ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. അമ്മയുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു യുവാവിന് മര്‍ദ്ദനം എല്‍ക്കേണ്ടി വന്നത്.

മര്‍ദ്ദനത്തേതുടര്‍ന്ന് അവശനിലയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം അഞ്ചല്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ പ്രാഥമിക ചികിത്സക്ക് ശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക മാറ്റി.

 

English summary
ganeshkumar beat issue young men complaint

More News from this section

Subscribe by Email