Thursday February 21st, 2019 - 11:49:pm
topbanner

എംഎല്‍എ ഗണേഷ് കുമാർ യുവാവിനെ മർദ്ദിച്ചക്കേസ് ഒത്തുതീര്‍പ്പിലെത്തി: പുനലൂര്‍ എന്‍എസ്‌എസ് യൂണിയന്‍ ഓഫീസിലായിരുന്നു ഒത്തുതീര്‍പ്പ് ചര്‍ച്ച; ഇരുകൂട്ടരും പരാതി പിന്‍വലിക്കാന്‍ ധാരണയായി,ഗണേഷ് പരസ്യമായി മാപ്പ് പറയണമെന്നതായിരുന്നു പരാതിക്കാരുടെ പ്രധാന ഉപാധി

rajani v
എംഎല്‍എ ഗണേഷ് കുമാർ യുവാവിനെ മർദ്ദിച്ചക്കേസ് ഒത്തുതീര്‍പ്പിലെത്തി: പുനലൂര്‍ എന്‍എസ്‌എസ് യൂണിയന്‍ ഓഫീസിലായിരുന്നു ഒത്തുതീര്‍പ്പ് ചര്‍ച്ച; ഇരുകൂട്ടരും പരാതി പിന്‍വലിക്കാന്‍ ധാരണയായി,ഗണേഷ് പരസ്യമായി മാപ്പ് പറയണമെന്നതായിരുന്നു പരാതിക്കാരുടെ പ്രധാന ഉപാധി

പത്തനംതിട്ട: കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച്‌ യുവാവിനെ അമ്മയുടെ മുന്നില്‍വച്ച്‌ ഗണേഷ് കുമാര്‍ എം.എല്‍.എ കയ്യേറ്റം ചെയ്തുവെന്ന പരാതി ഒത്തുതീര്‍പ്പായി. പുനലൂര്‍ എന്‍.എസ്.എസ് ആസ്ഥാനത്തുവച്ച്‌ നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് ഏറെ വിവാദമായ തല്ല് കേസിന് തീര്‍പ്പാവുന്നത്.ആര്‍ ബാലകൃഷ്ണപിള്ള ഇടപെട്ടാണ് ചില സമുദായ നേതാക്കള്‍ വഴി ഒത്തുതീര്‍പ്പിലെത്തിയത്.

ഗണേഷ് പരസ്യമായി മാപ്പ് പറയണമെന്നതായിരുന്നു പരാതിക്കാരുടെ പ്രധാന ഉപാധി. ഗണേഷ് കുമാറിന്റെ അച്ഛനും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപ്പിള്ള, ഗണേഷ് കുമാര്‍ എം.എല്‍.എ, മര്‍ദനമേറ്റ അനന്തകൃഷ്ണന്റെ അമ്മ, എന്‍.എസ്.എസ് നേതാക്കള്‍ അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ ബാലകൃഷ്ണപ്പിള്ളയും, ഗണേഷ് കുമാറും ഒന്നും പ്രതികരിച്ചില്ലെങ്കിലും അരുതാത്തത് സംഭവിച്ചുവെന്ന തരത്തില്‍ ഇരുവിഭാഗത്ത് നിന്നും ചര്‍ച്ചയുണ്ടായി എന്നാണ് അറിയുന്നത്.

തുടര്‍ന്ന് ഇരു വിഭാഗവും കേസുകള്‍ പിന്‍വലിക്കാന്‍ ധാരണയായി.അഞ്ചല്‍ പോലീസാണ് ഇത് സംബന്ധിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഗണേഷ് കുമാറിനെതിരേ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന തരത്തിലുള്ള കേസുമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് അടക്കം ഉണ്ടാവുമെന്ന സാഹചര്യം വന്നതോടെയാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ധാരണയായത്.

 

 

 

Viral News

English summary
ganeshkumar beat issue compramaise nss
topbanner

More News from this section

Subscribe by Email