Saturday May 25th, 2019 - 12:46:am
topbanner
topbanner

ഗെയില്‍ സമരം; പത്തുപേര്‍ക്ക് ജാമ്യം ലഭിച്ചു

rajani v
ഗെയില്‍ സമരം; പത്തുപേര്‍ക്ക് ജാമ്യം ലഭിച്ചു

കോഴിക്കോട്: ഗെയില്‍ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 21 പേര്‍ക്ക് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ ഇതില്‍ പൊലീസിനെ അക്രമിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന പരാതിയില്‍ അറസ്റ്റിലായ പതിനൊന്ന് പേര്‍ക്ക് പുറത്തിറങ്ങാനാവില്ല. ഈ കേസില്‍ ഇവരുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

ഗെയില്‍ സമരവുമായി ബന്ധപ്പെട്ട് ബുധനാഴ്ചയുണ്ടായ സംഭവങ്ങളില്‍ 33 പേരെ റിമാന്‍ഡ് ചെയ്തിരുന്നു. മുക്കം, അരീക്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മുക്കം പൊലീസ് അറസ്റ്റുചെയ്ത 21 പേര്‍ക്കാണ് ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

 

 

 

Read more topics: gail, strike, bail
English summary
gail strike bail
topbanner

More News from this section

Subscribe by Email