Thursday December 13th, 2018 - 4:33:pm
topbanner

കേരള സര്‍വകലാശാല സ്വാശ്രയ സ്ഥാപനങ്ങളുടെ തലപ്പത്ത് ജി.സുധാകരന്റെ ഭാര്യ; നിയമനം വിവാദത്തില്‍

Jikku Joseph
കേരള സര്‍വകലാശാല സ്വാശ്രയ സ്ഥാപനങ്ങളുടെ തലപ്പത്ത് ജി.സുധാകരന്റെ ഭാര്യ; നിയമനം വിവാദത്തില്‍

ആലപ്പുഴ: കേരള സര്‍വ്വകലാശാലയില്‍ സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടറായി മന്ത്രി ജി.സുധാകരന്റെ ഭാര്യക്ക് നിയമനം നല്‍കിയതില്‍ വിമര്‍ശനങ്ങള്‍ ശക്തമാകുന്നു. ഓരോ കോഴ്‌സിനും ഒരു ഡയറക്ടര്‍ എന്ന നിലവിലെ സ്ഥിതി മാറ്റി ഒറ്റ ഡയറക്ടര്‍ എന്ന പുതിയ തസ്തിക ഉണ്ടാക്കിയാണ് നിയമനം. കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍ ജൂബിലി നവപ്രഭയെ കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി ചുമതലയേറ്റത്.

പ്രതിമാസം 35000 രൂപ ശമ്പളത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സര്‍വ്വകലാശാലക്ക് കീഴിലെ 10 സ്വാശ്രയ ബിഎഡ് സെന്ററുകളുടേയും 29 യുഐടികളുടയും 7 സ്വാശ്രയ എംബിഎ കേന്ദ്രങ്ങളുടെയും ചുമതലയാണ് നല്‍കിയത്. മന്ത്രിപത്‌നിക്കായി യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്നും ആരോപണം ഉയരുന്നുണ്ട്.

നിലവില്‍ഓരോ കോഴ്‌സിനും സര്‍വ്വകലാശാലക്ക്കീഴിലെ ഓരോ പ്രൊഫസര്‍മാരായിരുന്നു ഡയറക്ടര്‍. ഒരൊറ്റ ഡയറക്ടറെന്ന പുതിയ തസ്തിക ഉണ്ടാക്കിയപ്പോള്‍ യോഗ്യത സര്‍വ്വീസിലുള്ള പ്രൊഫസറില്‍ നിന്നും വിരമിച്ച പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ വൈസ്പ്രിന്‍സിപ്പല്‍ എന്നാക്കി മാറ്റി. ആലപ്പുഴ എസ്ഡി കോളേജില്‍ നിന്നും വൈസ് പ്രിന്‍സിപ്പലായാണ് ജൂബിലി നവപ്രഭ വിരമിച്ചത്.

അതേസമയം അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തിയാണ് ജൂബിലിനവപ്രഭയെ നിയമിച്ചതെന്നാണ് സര്‍വ്വകലാശാലയുടെ വിശദീകരണം. ഡയറക്ടര്‍ തസ്തികയുടെ യോഗ്യത വിരമിച്ചവര്‍ക്ക് മാത്രം പരിമിതപ്പെടുത്തിയത് എന്ത് കൊണ്ടെന്ന് സര്‍വ്വകലാശാല വ്യക്തമായ മറുപടി നല്‍കുന്നില്ല.

English summary
g.sudhakaran wife appoinment as director of financing institutions controversy
topbanner

More News from this section

Subscribe by Email