തിരുവനന്തപുരം: പോലീസിനകത്ത് 5000 ക്രിമിനലുകളുണ്ടെന്ന് മന്ത്രി ജി.സുധാകരന്. കുറ്റകൃത്യം ചെയ്ത് ശീലിച്ച ഐജിമാര്‍ വരെയുണ്ട് ഈ പട്ടികയിലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ അത്തരക്കാരെല്ലാം പത്തിമടക്കിയിട്ടുണ്ടെന്നും ഇവരെയെല്ലാം തിരുത്തി എടുക്കുകയാണ് എളുപ്പമെന്നും സുധാകരന് പറഞ്ഞു. ഈ സംവിധാനത്തെയാണ് മുഖ്യമന്ത്രി പുതുക്കിപ്പണിയാന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി പോലീസ് ഓഫീസര്‍മാരെ വ്യക്തിപരമായി വിളിക്കാറില്ല.
സ്വന്തം രാഷ്ട്രീയ താല്പര്യം പോലീസിലൂടെ നടപ്പാക്കാന്‍ ശ്രമിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്. അനുമോദിക്കുന്നതിന് പകരം മുഖ്യമന്ത്രിയെ മാധ്യമങ്ങള്‍ കല്ലെറിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും പോലീസുകാരന് ചെയ്ത കുറ്റത്തിന് സര്‍ക്കാരിന് വിമര്‍ശിക്കുന്നതിന് പകരം കുറ്റം ചെയ്തയാളെയാണ് പിടിക്കേണ്ടത്. അതുകൊണ്ട് സര്‍ക്കാരിന് ഒരു ദോഷവും ഉണ്ടാവില്ലെന്നും ജി.സുധാകരന് വ്യക്തമാക്കി.