Tuesday April 24th, 2018 - 6:01:pm
topbanner

കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് വയല്‍ക്കിളികളല്ല കഴുകന്മാരാണെന്ന് ജി.സുധാകരന്‍

Jikku Joseph
കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് വയല്‍ക്കിളികളല്ല കഴുകന്മാരാണെന്ന് ജി.സുധാകരന്‍

തിരുവനന്തപുരം: കീഴാറ്റൂര്‍ വയലില്‍ ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവര്‍ വയല്‍ കിളികളല്ല വയല്‍ കഴുകന്മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍. സമരം ചെയ്യുന്നവരാരും തന്നെ വയലില്‍ പണിയെടുക്കുന്നവരല്ല. വയല്‍ക്കിളി സമരം നയിക്കുന്നത് പുറത്തു നിന്നും വന്നവരാണെന്നും മന്ത്രി അറിയിച്ചു.

വികസന വിരുദ്ധര്‍ മാരീച വേഷം പൂണ്ട് രംഗത്ത് വന്നിരിക്കുകയാണെന്നും ജീവിതത്തില്‍ ഒരിക്കല്‍ പോലും പാടത്ത് പോകാത്തവരും സമരത്തിനുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. നന്ദിഗ്രാമും സിംഗൂരുമായി കീഴാറ്റൂരിന് സാമ്യമില്ല. ഒരു കുഞ്ഞിനെപ്പോലും കീഴാറ്റൂരില്‍ വെടിവയ്ക്കാന്‍ പോകുന്നില്ല. ഒരു തുള്ളി രക്തവും അവിടെ വീഴ്ത്തില്ല.

ബൈപാസ് റോഡ് വേണമെന്ന് ആഗ്രഹിക്കുന്നവരാണ് കീഴാറ്റൂരിലെ 99 ശതമാനം ജനങ്ങളും. കൈപ്പിടിയില്‍ ഒതുങ്ങാവുന്ന ആള്‍ക്കാര്‍ മാത്രമാണ് ബൈപ്പാസ് പദ്ധതിയെ എതിര്‍ക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാരല്ല യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന അലൈന്‍മെന്റ് പ്രകാരമാണ് കീഴാറ്റൂരിലൂടെ ബൈപ്പാസ് പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.

English summary
g.sudhakaran says against keezhattoor strike

More News from this section

Subscribe by Email