Tuesday March 19th, 2019 - 3:44:pm
topbanner
topbanner

പി.ടി. ഉഷ വന്ന വഴി മറക്കരുതെന്ന് മന്ത്രി ജി.സുധാകരന്‍

rajani v
പി.ടി. ഉഷ വന്ന വഴി മറക്കരുതെന്ന് മന്ത്രി ജി.സുധാകരന്‍

തിരുവനന്തപുരം: പി.ടി. ഉഷയ്‌ക്കെതിരെ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍. ഉഷ വന്ന വഴി മറന്നുപോയത് കഷ്ടമാണെന്നും അവര്‍ തെറ്റ് ഏറ്റുപറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പി.യു. ചിത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ പൂര്‍ണ പിന്തുണ ചിത്രയ്ക്കാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയ ശേഷമാണ് ഇന്ത്യന്‍ ടീമില്‍ നിന്നും ചിത്രയെ തഴഞ്ഞത്. ഇതിനെതിരെ ചിത്ര ഹൈക്കോടതിയെ സമീപിക്കുകയും ചിത്രയ്ക്ക് അനുകൂല വിധി ലഭിക്കുകയും ചെയ്തു. എന്നിട്ടും വിധി നടപ്പാക്കാന്‍ കഴിയില്ലെന്ന നിലപാട് ദേശീയ അത്ലറ്റിക് ഫെഡറേഷന്‍ സ്വീകരിക്കുകയായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.

Viral News

Read more topics: g sudhakaran, critized, pt usha
English summary
g sudhakaran critized pt usha
topbanner

More News from this section

Subscribe by Email