Friday April 26th, 2019 - 1:33:pm
topbanner
topbanner

കൊടുക്കാത്ത കരാര്‍ ചോദിച്ച് വാങ്ങാന്‍ ശ്രീധരന് എന്ത് അധികാരം ; ലൈറ്റ് മെട്രോ പദ്ധതിയ്ക്ക് ഇ ശ്രീധരന്‍ ഇല്ലെങ്കിലും പ്രശ്‌നമില്ലെന്ന് ജി സുധാകരന്‍

suji
കൊടുക്കാത്ത കരാര്‍ ചോദിച്ച് വാങ്ങാന്‍ ശ്രീധരന് എന്ത് അധികാരം ; ലൈറ്റ് മെട്രോ പദ്ധതിയ്ക്ക് ഇ ശ്രീധരന്‍ ഇല്ലെങ്കിലും പ്രശ്‌നമില്ലെന്ന് ജി സുധാകരന്‍

ലൈറ്റ് മെട്രോ വിഷയത്തില്‍ മെട്രോമാന്‍ ഇ. ശ്രീധരനെതിരെ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍ രംഗത്ത്. ലൈറ്റ് മെട്രോകള്‍ നടപ്പാക്കാന്‍ ഇ. ശ്രീധരനും ഡി.എം.ആര്‍.സിയും ഇല്ലെങ്കില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് മന്ത്രി പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.

സല്‍പ്പേരുണ്ടെന്നു കരുതി സര്‍ക്കാറിനെതിരെ യുദ്ധം ചെയ്യാന്‍ വരേണ്ട. കൊടുക്കാത്ത കരാര്‍ ചോദിച്ചു വാങ്ങാന്‍ ശ്രീധരന് എന്തധികാരമാണെന്നും മന്ത്രി ജി. സുധാകരന്‍ ചോദിച്ചു. ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്നും ഡി.എം.ആര്‍.സി പിന്മാറുന്നത് കടുത്ത നിരാശയോടെയാണെന്ന് ഇ. ശ്രീധരന്‍ നേരത്തേ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഒന്നും ചെയ്യാത്തത് തന്നെ ഞെട്ടിച്ചുവെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു.

ഇ ശ്രീധരനെ ഒഴിവാക്കിയാല്‍ അത് വലിയ വിമര്‍ശനത്തിന് ഇടയാക്കും. കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കാന്‍ മെട്രോമാന്‍ നടത്തിയ സേവനം വളരെ വലുതാണ്. ഇതിനിടയിലാണ് ലൈറ്റ് മെട്രോയില്‍ നിന്ന് ശ്രീധരനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് .

 

English summary
g sudhakaran against e sredharan
topbanner

More News from this section

Subscribe by Email