Monday November 19th, 2018 - 4:21:am
topbanner

പണത്തിന്റെ അഹങ്കാരമൊന്നും ദിലീപ് സാംസ്‌കാരിക കേരളത്തോട് കാണിക്കണ്ട ; ദിലീപിനെ കുറിച്ച് നല്ല അഭിപ്രായമില്ല ; രാജിവച്ച നടിമാര്‍ അഭിമാനമുള്ളവരാണ് ; വീണ്ടും പ്രതിഷേധിച്ച് മന്ത്രി ജി സുധാകരന്‍

suji
പണത്തിന്റെ അഹങ്കാരമൊന്നും ദിലീപ് സാംസ്‌കാരിക കേരളത്തോട് കാണിക്കണ്ട ; ദിലീപിനെ കുറിച്ച് നല്ല അഭിപ്രായമില്ല ; രാജിവച്ച നടിമാര്‍ അഭിമാനമുള്ളവരാണ് ; വീണ്ടും പ്രതിഷേധിച്ച് മന്ത്രി ജി സുധാകരന്‍

നടന്‍ ദിലീപിനെതിരെ തുടക്കം മുതലേ ശക്തമായി പ്രതികരിച്ച വ്യക്തിയാണ് മന്ത്രി ജി സുധാകരന്‍. ഇപ്പോഴിതാ ദിലീപിനെ താര സംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പണമുണ്ടെന്ന് കരുതി എന്തും ആകാമെന്ന് കരുതരുത്. പണമുള്ളതിന്റെ അഹങ്കാരം സാംസ്‌കാരിക കേരളത്തോട് വേണ്ടെന്നും സുധാകരന്‍ പറഞ്ഞു.

അമ്മയും ഭാരവാഹികളും സ്വയം വിമര്‍ശനം നടത്തണം. കേരളത്തിലെ സിനിമക്കാര്‍ക്ക് പണമുള്ളതിനാല്‍ എന്തും ആകാമെന്ന ധിക്കാരമാണുള്ളത്. ഞങ്ങള്‍ക്കും പണമൊക്കെയുണ്ട്. എന്നിട്ട് ഞങ്ങളാരും ഇങ്ങനെയൊന്നും കാണിക്കുന്നില്ലല്ലോ. ധിക്കാരം സര്‍ക്കാരിനോട് വേണ്ട. രാജിവച്ച നടിമാര്‍ അഭിമാനമുള്ളവരാണ്.

ദിലീപിനെ കുറിച്ച് ഒരു കാലത്തും നല്ല അഭിപ്രായമില്ല. ദിലീപ് തിലകനോട് ചെയ്തത് മറക്കാനാകില്ല. കൊച്ചി കേന്ദ്രമാക്കി മലയാള സിനിമയില്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ആരേയും സംരക്ഷിക്കില്ല. കേസില്‍ പ്രതിയായ ദിലീപിനെ അറസ്റ്റ് ചെയ്തതല്ലേയെന്നും മന്ത്രി ചോദിച്ചു.

മോഹന്‍ലാല്‍ എന്ന നടന്‍ മലയാളത്തിന്റ അഭിമാനം തന്നെയാണ്. എന്നാല്‍ ദിലീപിനെ തിരിച്ചെടുത്ത തീരുമാനം അദ്ദേഹത്തിന്റെ മാത്രമായിരുന്നില്ല. സംഘടനയിലുള്ളവര്‍ കൂടുതല്‍ ആലോചിച്ച് വേണമായിരുന്നു തീരുമാനമെടുക്കേണ്ടതെന്നും സുധാകരന്‍ വ്യക്തമാക്കി.

 

Read more topics: dileep, amma, g sudhakaran
English summary
g sudhakaran against dileep
topbanner

More News from this section

Subscribe by Email