Friday November 16th, 2018 - 2:35:am
topbanner

അടൂരില്‍ ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറി ബസുകളില്‍ ഇടിച്ച് 25ഓളം പേര്‍ക്ക് പരിക്ക്; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

sadu prakash
അടൂരില്‍ ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറി ബസുകളില്‍ ഇടിച്ച് 25ഓളം പേര്‍ക്ക് പരിക്ക്; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

അടൂര്‍: ഇന്ധനവുമായി വന്ന ടാങ്കര്‍ ലോറി രണ്ടു കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇടിച്ച് ഇരുപത്തഞ്ചോളം പേര്‍ക്കു പരിക്ക്. ഇന്നു രാവിലെ 11.15ന് എം.സി റോഡില്‍ അടൂര്‍ അരമനപ്പടിക്കു സമീപമായിരിന്നു അപകടം. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരതരമാണ്.

അപകടത്തില്‍ പരിക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രി, അടൂര്‍ ഹോളിക്രോസ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കോട്ടയം ഭാഗത്തിനിന്നു വരികയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് നെയ്യാറ്റിന്‍കര-കോട്ടയം ഫാസ്റ്റ് പാസഞ്ചര്‍, വെഞ്ഞാറമൂട്-ചെങ്ങന്നൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ എന്നീ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇടിക്കുകയായിരിന്നു.

ടാങ്കറില്‍ നിറയെ ഇന്ധനമുണ്ടായിരുന്നുവെങ്കിലും മറിയാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. റോഡിനു സമീപമുള്ള ഓടയിലേക്ക് ലോറി ഇടിച്ചിറങ്ങിയിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു വരുകയാണ്.

Read more topics: fuel, tanker, accident, adoor, 25, injured
English summary
fuel tanker accidented in adoor: 25 injured
topbanner

More News from this section

Subscribe by Email