Tuesday November 13th, 2018 - 10:41:am
topbanner

ഇന്ധനവില: ആദ്യം നികുതി കുറയ്‌ക്കേണ്ടത് കേന്ദ്രസര്‍ക്കാരെന്ന് ധനമന്ത്രി തോമസ് ഐസക്

sadu prakash
ഇന്ധനവില: ആദ്യം നികുതി കുറയ്‌ക്കേണ്ടത് കേന്ദ്രസര്‍ക്കാരെന്ന് ധനമന്ത്രി തോമസ് ഐസക്

ന്യൂഡല്‍ഹി: ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരാണ് ആദ്യം നികുതി കുറയ്ക്കേണ്ടതെന്നും അതിനുശേഷം സംസ്ഥാനം നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്നും ധനമന്ത്രി തോമസ് ഐസക്.

ജി.എസ്.ടി കയറ്റുമതിയെ ബാധിച്ചെന്നു ഇത് പരിഹരിക്കാന്‍ സമയമെടുക്കുമെന്നും തോമസ് ഐസക് ഡല്‍ഹിയില്‍ പറഞ്ഞു. ചെറുകിട വ്യവസായ മേഖലയും പ്രശ്നങ്ങള്‍ നേരിടുകയാണ്. ജി.എസ്.ടി നെറ്റ് വര്‍ക്ക് സംവിധാനം കാര്യക്ഷമമാകാത്തതാണ് പ്രതിസന്ധിക്ക് പ്രധാനകാരണമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

ഇന്ന് നടക്കുന്ന ജി.എസ്.ടി കൗണ്‍സിലില്‍ ഒന്നരക്കോടിയില്‍ താഴെ വിറ്റുവരവുളള വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം, ഇവര്‍ക്ക് റിട്ടേണ്‍ നല്‍കാനുളള കാലാവധി മൂന്നു മാസത്തിലൊരിക്കലാക്കുക എന്നീ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്ന് തോമസ് ഐസക് പറഞ്ഞു.

 

English summary
fuel price: first central reduce the tax: Thomas Isac
topbanner

More News from this section

Subscribe by Email