Wednesday November 21st, 2018 - 3:36:pm
topbanner

ഇന്ധനവില വര്‍ധനവ്: വാഹനപണിമുടക്ക് പുരോഗമിക്കുന്നു

Jikku Joseph
ഇന്ധനവില വര്‍ധനവ്: വാഹനപണിമുടക്ക് പുരോഗമിക്കുന്നു

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് യൂണിയനുകള്‍ പ്രഖ്യാപിച്ച  വാഹന പണിമുടക്ക് ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. സമരം ഒഴിവാക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. സര്‍വകലാശാല പരീക്ഷകള്‍ മാറ്റിയെങ്കിലും പി.എസ്.സി പരീക്ഷകള്‍ മുടക്കമില്ലാതെ നടക്കും. ഓട്ടോ ടാക്‌സികള്‍ക്ക് പുറമെ ചരക്കുലോറികളും സ്വകാര്യ ബസുകളും പണിമുടക്കില്‍ പങ്കെടുക്കും. കെ.എസ്.ആര്‍.ടി.സിയിലെ ബിഎംഎസ് ഒഴിച്ചുള്ള യൂണിയനുകളെല്ലാം സമരത്തിനുണ്ട്.

ഡീസലിനും പെട്രോളിനും അനിയന്ത്രിതമായി വില വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബിഎംഎസ് ഒഴികെയുള്ള സംയുക്ത ട്രേഡ് യൂണിയനുകളും ഗതാഗത മേഖലയിലെ തൊഴില്‍ ഉടമകളും പണിമുടക്ക് സംഘടിപ്പിച്ചിരിക്കുന്നത്. വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുക, വര്‍ധിപ്പിച്ച എക്‌സൈസ് തീരുവ വേണ്ടെന്ന് വയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്.

സമരം കണക്കിലെടുത്ത് ഇന്ന് നടത്താനിരുന്ന കേരളാ, കാലിക്കറ്റ്, എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇന്ന് നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂവിനും മാറ്റമുണ്ടാകില്ല. അവശ്യ സര്‍വീസുകളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഓട്ടോ ടാക്‌സി, സ്വകാര്യ ബസ്, ലോറി, ടാങ്കര്‍ ലോറി തുടങ്ങിയവയും സമരത്തില്‍ പങ്കെടുക്കും. സ്വകാര്യവാഹനങ്ങളെ തടയില്ലെന്ന് എഐടിയുസി അറിയിച്ചിട്ടുണ്ട്.

Read more topics: fuel price, hike, vehicle, strike, today
English summary
fuel price hike vehicle strike today
topbanner

More News from this section

Subscribe by Email