Thursday February 21st, 2019 - 1:40:pm
topbanner

പെട്രോളിനും ഡീസലിനും വീണ്ടും വന്‍ വിലവര്‍ധന; ജനങ്ങളുടെ നടുവൊടിയുന്നു

NewsDesk
പെട്രോളിനും ഡീസലിനും വീണ്ടും വന്‍ വിലവര്‍ധന; ജനങ്ങളുടെ നടുവൊടിയുന്നു

കോഴിക്കോട്: ഇന്ധന വില വര്‍ധനയില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതോടെ വെള്ളിയാഴ്ചയും പെട്രോളിനും ഡീസലിനും വില വര്‍ധിച്ചു. പെട്രോളിന് ലിറ്ററിന് 49 പൈസയും ഡീസലിന് ലിറ്ററിന് 55 പൈസയുമാണ് വെള്ളിയാഴ്ച വര്‍ധിച്ചത്.

ഇതോടെ തിരുവനന്തപുരത്ത് 83.30 രൂപയാണ് വെള്ളിയാഴ്ചത്തെ പെട്രോള്‍ വില. ഡീസലിന് ലിറ്ററിന് 77.18 രൂപയായും ഉയര്‍ന്നു. കൊച്ചിയില്‍ 81.96 രൂപയാണ് പെട്രോളിന് ലിറ്ററിന്. ഡീസലിന് 75.93 രൂപയും നല്‍കണം.

ഡീസലിന് ഡല്‍ഹിയില്‍ പെട്രോള്‍ വില 79.99 ലെത്തി. ഡീസലിന് 72.07 രൂപയാണ് ഒരു ലിറ്ററിന്റെ വില. മുംബൈയില്‍ പെട്രോളിന് 87.39 ഉം ഡീസലിന് 76.51 രൂപയുമാണ് വില.

Viral News

Read more topics: Fuel, Petrol, diesel
English summary
Fuel Price Hike: Petrol, diesel prices hiked again
topbanner

More News from this section

Subscribe by Email