Thursday October 18th, 2018 - 5:13:pm
topbanner
Breaking News

ഇന്ധനവിലയില്‍ വീര്‍പ്പുമുട്ടി ഗതാഗതമേഖല; വാഹന ഉടമകൾ കടുത്ത പ്രതിസന്ധിയിലേക്ക്...

bincy
ഇന്ധനവിലയില്‍ വീര്‍പ്പുമുട്ടി ഗതാഗതമേഖല; വാഹന ഉടമകൾ കടുത്ത പ്രതിസന്ധിയിലേക്ക്...

കോട്ടയം: ദിനംപ്രതി വര്‍ധിച്ചുവരുന്ന ഡീസല്‍ വിലയില്‍ വീര്‍പ്പുമുട്ടി ഗതാഗതമേഖല. ഡീസല്‍ വില ലിറ്ററിന് 78.18 രൂപയിലെത്തിയതോടെ ബസ്, ലോറി, വാന്‍ സര്‍വീസ് കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. ഡീസല്‍ ലിറ്ററിന് ജനുവരിക്കുശേഷം ലിറ്ററിന് 14.13 രൂപയാണു വര്‍ധിച്ചിരിക്കുന്നത്. മാര്‍ച്ച് ഒന്നിന് ബസ് ചാര്‍ജ് സംസ്ഥാനത്ത് വര്‍ധിപ്പിക്കുമ്പോള്‍ ഒരു ലിറ്റര്‍ ഡീസലിന് 64 രൂപയായിരുന്നു നിരക്ക്. ശരാശരി ഒരു ബസിന് ദിവസം 75 ലിറ്റര്‍ ഡീസലാണ് ഓട്ടത്തിനു വേണ്ടിവരിക.

മാര്‍ച്ചിനുശേഷം ദിവസം ശരാശരി 1100 രൂപയോളം ഓരോ ബസിനും ഇന്ധനച്ചെലവ് അധികം വന്നു. യാത്രക്കാരുടെ എണ്ണത്തില്‍ ഇക്കാലത്ത് വര്‍ധനവില്ലെന്ന് ബസുടമകള്‍ പറയുന്നു. തൊഴിലാളികളുടെ ശമ്പളം, ക്ഷേമനിധി, ഡീസല്‍ചെലവ്, ബാങ്ക് ലോണ്‍, ടാക്‌സ്, റിപ്പയര്‍ ചെലവുകള്‍ കണക്കാക്കിയാല്‍ ബസ് സര്‍വീസ് വലിയ നഷ്ടത്തിലേക്കു നീങ്ങുന്നു. 35 ലക്ഷത്തോളം രൂപ ചെലവിലാണു പുതിയ ബസുകള്‍ ബോഡി ചെയ്തിറക്കുന്നത്.

ലോറി, വാന്‍ എന്നിവയുടെ ഓട്ടത്തില്‍ ഇതേ കാലത്ത് 40 ശതമാനം കുറവുണ്ടായതായി ലോറി ഉടമാസംഘം വ്യക്തമാക്കി. ലോണ്‍ അടയ്ക്കാനാകാതെ ലോറികള്‍ വിറ്റുമാറുന്നവര്‍ ഏറെപ്പേരാണ്. പുതിയ ലോറികള്‍ നിരത്തില്‍ ഇറങ്ങുന്നുമില്ല. കോട്ടയം ജില്ലയില്‍ റബര്‍ തടി വ്യാപാരവുമായി ബന്ധപ്പെട്ട ജോലിയുള്ളതിനാല്‍ ഒരു വിധം പിടിച്ചുനില്‍ക്കുന്ന ലോറിക്കാരുണ്ട്. ടാക്‌സി സ്റ്റാന്‍ഡുകളില്‍ ദിവസം ഒരു ഓട്ടം പോലും കിട്ടാതെ സ്റ്റാന്‍ഡുകളില്‍നിന്നു മടങ്ങുന്ന കാര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഏറെയാണ്. ടാക്‌സി വാഹനങ്ങളുടെ എണ്ണത്തില്‍ ജില്ലയില്‍ 30 ശതമാനം കുറവുണ്ടായി.

വിവാഹ ആവശ്യങ്ങള്‍ക്ക് ചെറുവാഹനങ്ങള്‍ ഒഴിവാക്കി ടൂറിസ്റ്റു ബസുകള്‍ വാടകയ്‌ക്കെടുക്കുന്ന സാഹചര്യമുണ്ടായതും ടാക്‌സിമേഖലയെ തകര്‍ന്നു. സ്വകാര്യ വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതിനൊപ്പം ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിനെ ഏറെപ്പേര്‍ ആശ്രയിക്കുന്നതും ഓട്ടം കുറച്ചു. സാമ്പത്തിക ഞെരുക്കം, പ്രളയം, കാര്‍ഷിക വിലയിടിവ് തുടങ്ങിയവ കടുത്ത പ്രതിസന്ധിയാണുണ്ടാക്കുന്നത്. മാര്‍ക്കറ്റുകള്‍ നേരിടുന്ന മാന്ദ്യം ഗതാഗതമേഖലയെയും നിശ്ചലമാക്കി. ചരക്കെടുക്കാന്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കുള്ള ഓട്ടം സാരമായി കുറഞ്ഞു. പഴം, പച്ചക്കരി, പലവ്യഞ്ജന സാധനങ്ങളുടെ വരവും വില്‍പനയും കുറഞ്ഞതാണ് ലോറി ട്രക്ക് ഓട്ടം കുറയാന്‍ കാരണമായത്.

English summary
At the fuel price Withering traffic area; Auto owners To the hardest crisis
topbanner

More News from this section

Subscribe by Email