Sunday September 23rd, 2018 - 11:46:pm
topbanner

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: യുവാവ് അറസ്റ്റിൽ

fasila
വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: യുവാവ് അറസ്റ്റിൽ

ഗുരുവായൂര്‍: വിദേശ ജോലി നല്‍കാമെന്നു പറഞ്ഞ്  പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവിനെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം  എടരിക്കോട് സ്വദേശി നെല്ലിക്കാട്ടില്‍  അഖില്‍ദാസിനെ(29) യാണ് ടെമ്പിള്‍ എസ്.എച്ച്.ഒ. പി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കൊടുങ്ങല്ലൂര്‍ സ്വദേശി കാട്ടുങ്ങല്‍ സുബീഷ് തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കൊടുങ്ങല്ലൂര്‍, പുതുക്കാട്, പീച്ചി സ്വദേശികളായ ജിഷ്ണു, ഹരികൃഷ്ണന്‍, കിരണ്‍ എന്നിവരും പണം നഷ്ടപ്പെട്ടതായി പരാതി നല്‍കിയിരുന്നു.

സൗദ്യ അറേബ്യയിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ജോലി നല്‍കാമെന്നുപറഞ്ഞ് പലരില്‍ നിന്നായി 10 ലക്ഷത്തോളം തട്ടിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കൂടുതല്‍ പേര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.

മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലും  സമാന രീതിയില്‍ വിസതട്ടിപ്പും, വാഹന തട്ടിപ്പും നടത്തിയതായി പോലീസ് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചിട്ടുണ്ട്. സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഗുരുവായൂരിലെ ഫ്‌ളാറ്റില്‍ താമസിക്കുന്നതായി ലഭിച്ച വിവരംവച്ച്   പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Read more topics: guruvayur, fraud, young man, arrested
English summary
fraud of lakhs offered by foreign jobs: young man arrested
topbanner

More News from this section

Subscribe by Email