Saturday September 22nd, 2018 - 9:06:am
topbanner

വാഹനങ്ങള്‍ വാങ്ങി പൊളിച്ചുവില്‍ക്കല്‍; ആലുവ യുസി കോളേജ് അധ്യാപിക പിടിയില്‍

NewsDesk
വാഹനങ്ങള്‍ വാങ്ങി പൊളിച്ചുവില്‍ക്കല്‍; ആലുവ യുസി കോളേജ് അധ്യാപിക പിടിയില്‍

ആലുവ: വാഹനങ്ങള്‍ ലോണില്‍ വാങ്ങിയശേഷം പൊളിച്ചുവില്‍ക്കുന്ന കോളേജ് അധ്യാപികയെ അറസ്റ്റ് ചെയ്തു. ആലുവ യുസി കോളേജ് ഇംഗ്ലീഷ് വിഭാഗം പ്രൊഫസര്‍ വെണ്ണല തൈപ്പറമ്പില്‍ ആന്‍സി ഈപ്പനെ(56)യാണ് ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ്‌ചെയ്തത്.

മകന്റെ വിവാഹ ആവശ്യത്തിന് പുതിയ വാഹനം വാങ്ങാനെന്നുകാട്ടി ആന്‍സി ഈപ്പന്‍ ബിജു ജോണ്‍ എന്നയാളെ ജാമ്യം നിറുത്തി ഫിനാന്‍സ് കമ്പനിയില്‍ നിന്നും വായ്പയെടുത്തിരുന്നു.

തുക ആന്‍സി അടച്ചുകൊള്ളാമെന്ന് വിശ്വസിപ്പിച്ചാണ് വായ്പയെടുത്തത്. എന്നാല്‍, അടവ് മുടങ്ങിയതോടെ ഫിനാന്‍സ് കമ്പനി റിക്കവറി ആരംഭിച്ചപ്പോഴാണ് ബിജുവിന് ചതി മനസിലായത്. ഇതിനിടെ വാഹനം വാങ്ങിയ ആന്‍സി അത് കണ്ണൂരിലുള്ള ചിലര്‍ക്ക് പൊളിച്ച് നല്‍കാന്‍ കൊടുത്തു.

ബിജുവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ആന്‍സി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്നതിനിടയിലാണ് ആലുവ പോലീസിന്റെ പിടിയിലാകുന്നത്.

ആന്‍സി, മുന്‍കൂര്‍ജാമ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഇവര്‍ ഒളിവില്‍ താമസിക്കുന്നിടത്തുനിന്നാണ് ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ്‌ചെയ്തത്. കാലടി, പാലാരിവട്ടം, ആലുവ എന്നിവിടങ്ങളിലും ഇത്തരത്തില്‍ ആളുകളെ വഞ്ചിച്ച് ആന്‍സി പണം തട്ടിയെടുത്തതിന് കേസുണ്ട്.

വാഹനങ്ങള്‍ പൊളിച്ചുവില്‍ക്കാനെന്ന വ്യാജേന സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങി ക്രിമിനല്‍സംഘങ്ങള്‍ക്ക് നല്‍കുന്നതില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. കേസില്‍ വാഹനബ്രോക്കറെ പിടികൂടാനുണ്ട്.

എസ്‌ഐ ഹണി കെ ദാസ്, എഎസ്‌ഐ അബ്ദുള്‍ കരിം, അബ്ദുള്‍ ഖാദര്‍, വനിത സിപിഒ ഷൈജാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

പതിമൂന്ന് ഭാര്യമാര്‍ക്കൊപ്പം ഒരു ഭര്‍ത്താവ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

 ജിഷ ഉന്നതകോണ്‍ഗ്രസ് നേതാവിന്റെ മകളോ? സ്വത്തു ചോദിച്ചതിന് കൊലപ്പെടുത്തി?

ജിഷയുടെ അച്ഛന്‍ താനല്ലെന്ന് പിപി തങ്കച്ചന്‍; ആരോപണത്തിനെതിരെ നിയമ നടപടി

English summary
fraud case; aluva uc college professor ancy eapen arrested
topbanner

More News from this section

Subscribe by Email