Saturday January 19th, 2019 - 10:01:am
topbanner

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി അറസ്റ്റില്‍

fasila
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി അറസ്റ്റില്‍

തൃശൂര്‍: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കാര്‍ഗോ വിഭാഗത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റിലപ്പിള്ളി സ്വദേശി മുണ്ടാപാടന്‍ വീട്ടില്‍ നിഷാദ് ചന്ദ്രനെ (27)യാണ് അറസ്റ്റു ചെയ്തത്.

എയര്‍പോര്‍ട്ടില്‍ കാര്‍ഗോ വിഭാഗത്തില്‍ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് തെക്കു കര, വെടിപ്പാറ ജാക്‌സണ്‍ ജോയ് എന്ന ആളുടേയും കൂട്ടുകാരുടെയും പക്കല്‍നിന്നും ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരത്തി തൊള്ളായിരത്തി നാല്പത്തി രണ്ടു രൂപ തട്ടിച്ചെടുത്ത കേസിലാണ് അറസ്റ്റ്. സമാന രീതിയില്‍ വേറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നറിയാന്‍ പോലീസ് അനേഷണം ആരംഭിച്ചിട്ടുണ്ട്. 

English summary
fraud by offering job in nedumbassery airport: accused arrested
topbanner

More News from this section

Subscribe by Email