Monday November 19th, 2018 - 3:27:pm
topbanner

കന്യാസ്ത്രീയെ പീഡനം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജയില്‍മോചിതനായി

JB
 കന്യാസ്ത്രീയെ പീഡനം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജയില്‍മോചിതനായി

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജയില്‍ മോചിതനായി. ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ മോചനം. ഉപാധികളോടെയാണ് ബിഷപ്പിന് ജാമ്യം ലഭിച്ചത്. കേരളത്തില്‍ പ്രവേശിക്കരുത്, രണ്ടാഴ്ചയില്‍ ഒരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം, വിദേശത്തേക്ക് പോകരുത് എന്നിവയാണ് കോടതി മുന്നോട്ടു വച്ചിരിക്കുന്ന ഉപാധികള്‍. വിദേശത്തേക്ക് കടക്കുന്നതു തടയാന്‍ പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. സെപ്റ്റംബര്‍ 21നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ബിഷപ്പിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

തെളിവെടുപ്പ് പൂര്‍ത്തിയായതിനാല്‍ തനിക്ക് ജാമ്യം നല്‍കണമെന്നാണ് ബിഷപ്പ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. മുപ്പതോളം ദിവസം കസ്റ്റഡിയില്‍ വച്ചെന്നും താന്‍ അന്വേഷണവുമായി സഹകരിച്ചെന്നും ഹര്‍ജിയില്‍ ഉന്നയിച്ചു. അതേസമയം ബിഷപ്പിന് ജാമ്യം അനുവദിക്കരുതെന്ന നിലപാടാണ് പൊലീസും സര്‍ക്കാരും കഴിഞ്ഞദിവസം കോടതിയില്‍ സ്വീകരിച്ചത്.

 

Read more topics: franko mulakkal, released,
English summary
franko mulakkal released
topbanner

More News from this section

Subscribe by Email