Saturday March 23rd, 2019 - 12:16:am
topbanner
topbanner

ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി ഫ്രാങ്കോയെ വിട്ടയച്ചു; നാളെയും തുടരും

RA
ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി ഫ്രാങ്കോയെ വിട്ടയച്ചു; നാളെയും തുടരും

കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഏഴുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷം ഇന്ന് വിട്ടയച്ചു. ഫ്രാങ്കോയെ നാളെയും ചോദ്യം ചെയ്യൽ തുടരും.തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷ്, കോട്ടയം എസ്പി ഹരിശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ഫ്രാങ്കോ വെളിപ്പെടുത്തിയ കാര്യങ്ങളിൽ ചില വിശദീകരണങ്ങൾ ആവശ്യമാണ്. അതുകൊണ്ടു തന്നെ അന്വേഷണസംഘം മൂന്നു വിഭാ​ഗങ്ങളായി തിരിഞ്ഞ് ഇന്ന് അന്വേഷണം നടത്തും

ബുധനാഴ്ച നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പ്രത്യേകം തയാറാക്കിയ അഞ്ഞൂറിലധികം ചോദ്യങ്ങളില്‍ 104 ചോദ്യങ്ങള്‍ക്കും ഉപചോദ്യങ്ങള്‍ക്കും ഫ്രാങ്കോ മുളയ്ക്കല്‍ മറുപടി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.ബിഷപ്പിന്റെ പല മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നും പച്ചക്കള്ളമാണെന്നും പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പിനെ കേരളത്തിലെത്തിച്ച്‌ ചോദ്യം ചെയ്തത്.

Read more topics: franco, questioning, continue
English summary
franco questioning continue
topbanner

More News from this section

Subscribe by Email