കോഴിക്കോട്: കോഴിക്കോട് കുറ്റിയാടി കടന്തറപുഴയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കുന്നുമ്മല്‍ ഷൈന്‍(19) ആണ് മരിച്ചത്. ദുരന്ത സ്ഥലത്തിന് ഒന്നര കിലോ മീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഞായറാഴ്ച രാത്രി 11 മണിയോടെ തൊട്ടില്‍പാലം പാറക്കല്‍ രാമകൃഷ്ണന്റെ മകന് രജീഷിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. കാണാതായ മറ്റു നാലുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
പുഴയില്‍ കുളിക്കാനെത്തിയ സുഹൃത്തുക്കളാണ് ഒലിച്ചു പോയത്. മൊത്തം ഒന്‍പതു പേര് ഒഴുക്കില്‍പ്പെട്ടെങ്കിലും മൂന്നു പേര് നീന്തി രക്ഷപ്പെട്ടു. വയനാട് ജില്ലയിലെ മാവട്ട വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയതാണ് പുഴയില്‍ പെട്ടെന്നു ജലനിരപ്പ് ഉയരാന്‍ കാരണം.
രക്ഷപ്പെട്ടവരെ കുറ്റിയാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പേരാമ്പ്ര ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോട കേന്ദ്രീകരിച്ചു നടത്തിക്കൊണ്ടിരിക്കുകയാണ്.
ഒപ്പം കോപ്പിയടിയാണെന്നുള്ള ആരോപണത്തിന് മറുപടിയുമായി ലാലും പ്രിയനും
ഭര്‍ത്താവിനെ കാണാനില്ലെന്ന് നാടകം കളിച്ച ഭാര്യ കൊലപാതകക്കേസില്‍ അറസ്റ്റില്‍