Thursday September 20th, 2018 - 12:32:pm
topbanner
Breaking News

ന്യൂസ് 18; പരാതി സനീഷിനെതിരെയും; നടപടി ഉറപ്പു തന്നിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തക

NewsDesk
ന്യൂസ് 18; പരാതി സനീഷിനെതിരെയും; നടപടി ഉറപ്പു തന്നിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തക

തിരുവനന്തപുരം: ന്യൂസ് 18 ചാനലിലെ മാധ്യമപ്രവര്‍ത്തക ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും അവതാരകനുമായ സനീഷിനെതിരെയും പരാതി.

ആദ്യത്തെ പരാതിയില്‍ നാലുപേര്‍ക്കെതിരെയും പിന്നീട് സനീഷിനെതിരെയും പരാതി നല്‍കിയിരുന്നതായി മാധ്യമ പ്രവര്‍ത്തക കേരള ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.

പോലീസിന് നല്‍കിയ മൊഴിയിലും സനീഷിന്റെ പേര്‍ ഉള്‍പ്പെടുത്തിയിരുന്നു. നേരത്തെ ന്യൂസ് 18കേരളം എഡിറ്റര്‍ രാജീവ് ദേവരാജ്, മാധ്യമപ്രവര്‍ത്തകരായ ലല്ലു ശശിധരന്‍, സി.എന്‍. പ്രകാശ്, ദിലീപ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സനീഷിനെതിരെയും ഉടന്‍ കേസെടുത്തേക്കും. സ്ഥാപനം പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതും മാധ്യമ പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയതുമാണ് പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

പരാതിയില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പെണ്‍കുട്ടിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന അഭിമുഖം ഇവര്‍ നിഷേധിച്ചിട്ടുണ്ട്. അഭിമുഖം നല്‍കിയിട്ടില്ലെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ വിശദീകരണം. പരാതിയില്‍ ഒത്തുതീര്‍പ്പിനായി തന്നെയാരും സമീപിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ അടുത്തദിവസം തന്നെ ഡിസ്ചാര്‍ജ് ചെയ്യും.

Read more topics: Suicide, Kerala, journalist, saneesh
English summary
Suicide bid: Four Kerala journalists booked
topbanner

More News from this section

Subscribe by Email