Saturday February 23rd, 2019 - 10:34:am
topbanner

വയനാട് ആനപ്പാറയിൽ ഒരു കുടുംബത്തിലെ നാലു പേരെ കാണ്മാനില്ല

NewsDesk
വയനാട് ആനപ്പാറയിൽ ഒരു കുടുംബത്തിലെ നാലു പേരെ കാണ്മാനില്ല

കല്‍പറ്റ: വയനാട് ചുണ്ടേല്‍ ആനപ്പാറയില്‍ നാലംഗ കുടുംബത്തെ കാണാതായി. ഇവര്‍ വെണ്ണിലോട്ട് പു‍ഴയില്‍ ചാടി ആത്മഹത്യ ചെയ്തെന്ന സംശയം. പു‍ഴയുടെ സമീപത്തു നിന്നും ആത്മഹത്യാക്കുറിപ്പും ചെരിപ്പുകളും കണ്ടെത്തി.

ചുണ്ടേല്‍ ആനപ്പാറ സ്വദേശി ചുണ്ടേല്‍ സ്വദേശികളായ നാരായണന്‍ കുട്ടി(45),ശ്രീജ(37),മക്കളായ സൂര്യ(11) ,സായൂജ്(9) എന്നിവരെയാണു കാണാതായത്. കുടുംബത്തിന് സാമ്ബത്തിക പ്രതിസന്ധിയുണ്ടായിരുന്നതായി സൂചനയുണ്ട്. ആത്മഹത്യ ക്കുറിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് പു‍ഴയില്‍ തിരച്ചില്‍ തുടരുകയാണ്.

സൂര്യയും,സായൂജും ചുണ്ടേല്‍ ആര്‍.സി.എച്ച്.എസ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളാണ്.ബാഗ്,കുടകള്‍,ചെരുപ്പുകള്‍,എഴുത്ത് എന്നിവ പോലീസ് കണ്ടെടുത്തു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പു‍ഴയില്‍ തിരച്ചില്‍ തുടരുകയാണ്.

Viral News

Read more topics: Wayanad, Aapappara, missing,
English summary
four family members missing in Wayanad Aapappara
topbanner

More News from this section

Subscribe by Email