Wednesday November 14th, 2018 - 11:14:am
topbanner

പെരിന്തല്‍മണ്ണയില്‍ ആനക്കൊമ്പുമായി നാലംഗ സംഘം അറസ്റ്റില്‍

Anju NC
പെരിന്തല്‍മണ്ണയില്‍ ആനക്കൊമ്പുമായി നാലംഗ സംഘം അറസ്റ്റില്‍

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ ആനക്കൊമ്പുമായി നാലംഗ സംഘം അറസ്റ്റില്‍. അഗളി ചിറവൂര്‍ വെക്കുകടവ് സുബ്രമണ്യന്‍(51), കോയമ്പത്തൂര്‍ പെരിനായകപാളയം പാലമട കോളനി സ്വദേശികളായ വീരഭദ്രന്‍(32), രംഗസ്വാമി(57), മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് കോഴിശ്ശേരി അഷ്‌റഫ്(46) എന്നിവരാണ് അറസ്റ്റിലായത്.

പെരിനായകം പാലമടയില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് ആനക്കൊമ്പ് കൊണ്ടുവരുന്നതിനിടെയാണ് സംഘത്തെ പിടികൂടിയത്. ഏകദേശം ഏഴ് ലക്ഷം രൂപ വിലവരുമെന്നാണ് പ്രാഥമിക വിവരം. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്.

English summary
four arrested in perinthalmanna with elephant worth
topbanner

More News from this section

Subscribe by Email