Sunday September 23rd, 2018 - 4:40:pm
topbanner

നാലുപേരുടെ കൊലപാതകം; അമ്മയും സഹോദരിയും വിദേശത്ത് പോകുന്നത് കാരണമായെന്ന് സൂചന

NewsDesk
നാലുപേരുടെ കൊലപാതകം; അമ്മയും സഹോദരിയും വിദേശത്ത് പോകുന്നത് കാരണമായെന്ന് സൂചന

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലുപേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. അമ്മയും സഹോദരിയും വിദേശത്തേക്ക് പോകുന്നതാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് സൂചന.

ജനറല്‍ ആശുപത്രിയില്‍നിന്ന് ആര്‍.എം.ഒ. ആയി വിരമിച്ച ഡോ. ജീന്‍ പദ്മയും ചൈനയില്‍നിന്ന് എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയ മകള്‍ കരോളിനും വിദേശത്ത് ജോലിക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഇതുസംബന്ധിച്ച് മകന്‍ കേഡലുമായി വാക്കുതര്‍ക്കമുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു.

നേരത്തെ സൗദി അറേബ്യയിലും ബ്രൂണൈയിലും ജോലി ചെയ്തിരുന്ന ജീന്‍ പദ്മ കരാര്‍ കാലാവധി കഴിഞ്ഞപ്പോഴാണ് നാട്ടിലെത്തിയത്. എന്നാല്‍ ഏതാനും
മാസങ്ങളായി വീണ്ടും ബ്രൂണൈയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു അവരെന്നും പോലീസ് പറയുന്നു.

വീണ്ടും ജോലിക്കായി ബ്രൂണൈയില്‍ പോകുമ്പോള്‍, ചൈനയില്‍നിന്ന് എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയ മകളെകൂടി കൊണ്ടുപോകാന്‍ തീരുമാനിച്ചിരുന്നു. ഇരുവരും വീണ്ടും വിദേശത്തേക്ക് പോകുന്നതിനെ കേഡല്‍ എതിര്‍ക്കുകയും അതിന്റെ പേരില്‍ വീട്ടില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തതായാണ് പോലീസിന് നാട്ടുകാര്‍ നല്‍കിയ വിവരം. ഇത് കൊലപാതകത്തിന് കാരണമായിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Read more topics: house, Thiruvananthapuram, murder
English summary
4 found dead inside house in Thiruvananthapuram
topbanner

More News from this section

Subscribe by Email