Wednesday November 14th, 2018 - 4:51:pm
topbanner

'ജയിലില്‍ നിന്നും ഇറങ്ങിയ സരിതയ്ക്ക് ആഡംബര വീടും സ്വത്തുക്കളും; നല്‍കിയത് പ്രമുഖര്‍'

NewsDesk
'ജയിലില്‍ നിന്നും ഇറങ്ങിയ സരിതയ്ക്ക് ആഡംബര വീടും സ്വത്തുക്കളും; നല്‍കിയത് പ്രമുഖര്‍'

കൊച്ചി: ജയിലില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ കൈയില്‍ പണമില്ലാതെ വാടകയ്ക്ക് താമസിക്കാന്‍ ബുദ്ധിമുട്ടിയ സരിത പിന്നീട് വലിയ സ്വത്തുക്കളുടെ ഉടയമായെന്ന് ടീം സോളാര്‍ കമ്പനിയുടെ മുന്‍ ജനറല്‍ മാനേജര്‍ രാജശേഖരന്‍നായര്‍ ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മീഷനില്‍ മൊഴിനല്‍കി.

തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ പൊറ്റയില്‍ എന്ന സ്ഥലത്ത് 25 സെന്റ ഭൂമിയിലാണ് ആഡംബരവീട് നിര്‍മിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഗൃഹപ്രവേശം.

വീടുപണിക്കാര്‍ക്ക് ക്യാഷ്‌ചെക്കാണ് നല്‍കിയത്. സരിതയുടെ കൈവശം പണമുണ്ടെന്നാണെന്ന് ഇത് സൂചിപ്പിക്കുന്നതായി രാജശേഖരന്‍നായര്‍ പറഞ്ഞു. അവരെ സാമ്പത്തികമായി സഹായിച്ചവരില്‍ പല പ്രമുഖരുമുണ്ടെന്നും രാജശേഖരന്‍ നായര്‍ മൊഴിനല്‍കി.

കോട്ടയം ജില്ലയിലെ കടപ്ലാമറ്റത്ത് ജലനിധിയുടെ വാര്‍ഷികസമ്മേളനം നടക്കുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണാന്‍ സരിതയ്‌ക്കൊപ്പം താനും പോയിരുന്നു.

യാത്രചെയ്യുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറി ജിക്കുമോന്‍ ജേക്കബ് സരിതയെ ഫോണില്‍വിളിച്ചു. ജലനിധി സമ്മേളനവേദിയിലെത്തുന്ന മുഖ്യമന്ത്രിക്കൊപ്പം പ്രൈവറ്റ് സെക്രട്ടറി സുരേന്ദ്രന്‍ എന്നൊരാള്‍ ഉണ്ടാകുമെന്നും അദ്ദേഹത്തെ ചെന്നുകണ്ട് നിവേദനം മുഖ്യമന്ത്രിക്ക് നല്‍കണമെന്നും ജിക്കുമോന്‍ പറഞ്ഞു.

ഇക്കാര്യം സരിത തങ്ങളോടു പറയുകയുംചെയ്തു. അദ്ദേഹത്തെ കണ്ടശേഷമാണ് മോന്‍സ് ജോസഫ് ആംഗ്യം കാണിച്ചതനുസരിച്ച് വേദിയിലേക്കുചെന്ന് മുഖ്യമന്ത്രിയോട് സരിത ചെവിയില്‍ സ്വകാര്യം പറഞ്ഞത്.

താന്‍ കമ്മീഷനില്‍ ഹാജരാക്കിയ സിഡിയിലെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ വ്യാജമാണെന്ന സരിതയുടെ മൊഴി ശരിയല്ലെന്നും സിഡികളുടെ ശാസ്ത്രീയപരിശോധന നടത്തിയാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും രാജശേഖരന്‍നായര്‍ പറഞ്ഞു. ഇതെല്ലാം തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കമ്മിഷന്‍ രാജശേഖരന്‍നായരോട് ആവശ്യപ്പെട്ടു.

സരിതയ്‌ക്കൊപ്പം സോളാള്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് പല മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വീടുകള്‍ താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ടീം സോളാര്‍ കമ്പനിയുടെ മുന്‍ ഡ്രൈവര്‍ ആര്‍ സന്ദീപ് ബുധനാഴ്ച കമ്മീഷനില്‍ മൊഴിനല്‍കി.

മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, ജയലക്ഷ്മി, പി കെ കുഞ്ഞാലിക്കുട്ടി, എ പി അനില്‍കുമാര്‍, മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ എന്നിവരുടെ വീടുകളില്‍ സരിതയ്‌ക്കൊപ്പം പോയിട്ടുണ്ട്. എംഎല്‍എമാരായ മോന്‍സ് ജോസഫ്, കെ ബി ഗണേഷ്‌കുമാര്‍ എന്നിവരുടെ വീടുകളിലും പോയി. ആര്യാടന്‍ മുഹമ്മദിനെ ഔദ്യോഗികവസതിയായ മന്‍മോഹന്‍ ബംഗ്‌ളാവിലും പോയിക്കണ്ടിട്ടുണ്ട്. പാലക്കാട് കിന്‍ഫ്രയില്‍ രണ്ടുതവണ സരിതയ്‌ക്കൊപ്പം പോയിട്ടുണ്ടെന്ന് സന്ദീപ് പറഞ്ഞു.

കറന്‍സി നിരോധനം? കലാഭവന്‍ മണിയുടെ വിശ്വസ്തന്‍ ആത്മഹത്യക്കു ശ്രമിച്ചു

English summary
Former Team Solar Manager gives statement in front of Solar Judicial Commission
topbanner

More News from this section

Subscribe by Email