Tuesday November 13th, 2018 - 10:06:pm
topbanner

കായലില്‍ ചാടിയ പഞ്ചായത്ത് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി; ചാടിയത് സിപിഎമ്മിനെതിരെ ആത്മഹത്യ കുറിപ്പ് എഴുതിയ ശേഷം

Jikku Joseph
കായലില്‍ ചാടിയ പഞ്ചായത്ത് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി; ചാടിയത് സിപിഎമ്മിനെതിരെ ആത്മഹത്യ കുറിപ്പ് എഴുതിയ ശേഷം

കൊച്ചി: കായലില്‍ ചാടിയ എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വി.കെ കൃഷ്ണന്റെ (74) മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയാണ് ബോട്ടിലില്‍ നിന്ന് കൊച്ചി കായലിലേക്ക് കൃഷ്ണന്‍ ചാടിയത്. വൈപ്പിനില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിയിലേക്കുള്ള ഫെറി ബോട്ടില്‍ നിന്നാണ് ചാടിയത്. ബോട്ടിലുണ്ടായിരുന്ന ഒരു യാത്രക്കാരന്റെ പക്കല്‍ ആത്മഹത്യാ കുറിപ്പ് ഏല്‍പിച്ചിട്ടായിരുന്നു കൃഷ്ണന്‍ ചാടിയത്.

പാര്‍ട്ടിക്കകത്ത് നിന്നുള്ള സമ്മര്‍ദ്ധമാണ് കൃഷ്ണന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപണമുണ്ട്. പാര്‍ട്ടി യോഗങ്ങളില്‍ കൃഷ്ണനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും പരാതിയുണ്ട്. കൃഷ്ണന് രണ്ടു മാസം മുമ്പ് അവിശ്വാസ പ്രമേയത്തിലൂടെ സ്ഥാനം നഷ്ടമായിരുന്നു. ആത്മഹത്യാ കുറിപ്പില്‍ പാര്‍ട്ടിയ്ക്ക് എതിരെ ആരോപണങ്ങള്‍ ഉണ്ടെന്നും സൂചനയുണ്ട്.

കണ്ണമാലി കടല്‍ത്തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മേയ് 31-ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബി.ജെ.പി പിന്തുണച്ചതോടെ കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു. സ്ഥാനനഷ്ടമല്ല ആത്മഹത്യയ്ക്ക് കാരണമെന്ന് കത്തില്‍ പറയുന്നു. തന്നെ പുകച്ച് പുറത്താക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റിയെന്ന് കത്തില്‍ ആരോപിച്ചിട്ടുണ്ട്. താന്‍ തെറ്റുകളുടെ കൂമ്പാരമാണെന്നും കുറിപ്പില്‍ പറയുന്നു.

നിലവില്‍ ലോക്കല്‍ കമ്മിറ്റിയംഗമാണ് കൃഷ്ണന്‍. തിങ്കളാഴ്ച നടന്ന ലോക്കല്‍ കമ്മിറ്റിയിലും ചൊവ്വാഴ്ച വൈകീട്ട് നടന്ന പഞ്ചായത്ത് കമ്മറ്റിയിലും കൃഷ്ണന്‍ പങ്കെടുത്തിരുന്നു. 2005-10 കാലയളവിലും പഞ്ചായത്ത് അംഗമായിരുന്നു.

English summary
former panchayath president jumps into backwater dead body found
topbanner

More News from this section

Subscribe by Email