topbanner
Tuesday May 30th, 2017 - 4:13:am
topbanner

നഗ്നചിത്രത്തിന്റെ പേരില്‍ സമരം; ജോസ്മിക്ക് മറക്കാനാകില്ല നെഹ്‌റു കോളേജ് നല്‍കിയ പീഡനം

NewsDesk
നഗ്നചിത്രത്തിന്റെ പേരില്‍ സമരം; ജോസ്മിക്ക് മറക്കാനാകില്ല നെഹ്‌റു കോളേജ് നല്‍കിയ പീഡനം

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജില്‍ ഇപ്പോള്‍ നടക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ കോളേജില്‍ നിന്നും ബി.ടെക് കഴിഞ്ഞിറങ്ങിയ ജോസ്മി സി. മാത്യുവിന് മറക്കാനാകില്ല കോളേജ് അധികൃതര്‍ നല്‍കിയ പീഡനം.

കോളേജില്‍ നടന്ന ഒരു സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഇന്‍േറണല്‍ മാര്‍ക്ക് പരമാവധി വെട്ടിക്കുറച്ചും ഇയര്‍ഔട്ടാക്കാന്‍ ശ്രമിച്ചും ഫലിക്കാത്തതിനാല്‍ സ്വഭാവം മോശമെന്ന് കാണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് കോളജ് അധികൃതര്‍ പകവീട്ടിയത്.

ഇതേ തുടര്‍ന്ന് ഒന്നരവര്‍ഷത്തോളമാണ് പെണ്‍കുട്ടിക്ക് നഷ്ടമായത്. കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റില്‍ മോശം പരാമര്‍ശം കുറിച്ചിട്ടതിനെ തുടര്‍ന്ന് ഈ സര്‍ട്ടിഫിക്കറ്റുമായി എം.ടെക്കിനോ ജോലിക്കോ ശ്രമിച്ചാല്‍ നടക്കില്ലെന്നുറപ്പായതോടെ തിരുത്തിക്കിട്ടാന്‍ ഓഫിസുകള്‍ കയറിയിറങ്ങി. ഒടുവില്‍ പുതിയ സര്‍ട്ടിഫിക്കറ്റിലും തൃപ്തികരമെന്നാണ് രേഖപ്പെടുത്തിയത്.

ആറാം സെമസ്റ്ററില്‍ പഠിക്കവെ, 2010 ജൂണ്‍ മൂന്നിന് വനിത ഹോസ്റ്റലില്‍ കോളജ് അധികൃതര്‍ മിന്നല്‍പരിശോധന നടത്തിതാണ് സംഭവങ്ങളുടെ തുടക്കം. പെണ്‍കുട്ടികള്‍ നഗ്നഫോട്ടോ എടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നത്രെ പരിശോധന.

ഇത് ചോദ്യംചെയ്ത് കോളജിലെത്തിയ രക്ഷിതാക്കളോട് അധികൃതര്‍ തട്ടിക്കയറിയതോടെ വിദ്യാര്‍ഥി സമരമായി. നാലു ദിവസം കോളജ് അടച്ചിട്ടു. 40ഓളം വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. നേതൃത്വം നല്‍കിയ വിദ്യാര്‍ഥിയെ കോളജ് അധികൃതര്‍ മര്‍ദ്ദിച്ചു. ഇതോടെ, സമരം തൃശൂര്‍ നഗരത്തിലേക്ക് മാറ്റി. രക്ഷിതാക്കളെ കൊണ്ടുവന്ന് ക്ഷമാപണം നടത്തിയാല്‍ ക്ലാസില്‍ കയറ്റാമെന്നായിരുന്നു കോളജ് നിലപാട്.

രക്ഷിതാക്കളുമായി എത്തിയപ്പോള്‍ കൂടിക്കാഴ്ചക്ക് വിസമ്മതിച്ചത് ചോദ്യംചെയ്തതോടെയാണ് താന്‍ അധികൃതരുടെ കണ്ണിലെ കരടായതെന്ന് ജോസ്മി പറഞ്ഞു. ഹൈക്കോടതി ഇടപെട്ടതോടെയാണ് ക്ലാസില്‍ കയറാനായത്. ഇന്‍േറണല്‍ പരീക്ഷയിലായി പിന്നീട് പകപോക്കല്‍.

ആറാം സെമസ്റ്റര്‍ പരീക്ഷയില്‍ ഇന്‍േറണല്‍ കുറച്ചതിനാല്‍ തോറ്റു. ഇതിനെതിരെ കാലിക്കറ്റ് സര്‍വകലാശാലക്ക് പരാതി നല്‍കി. വാഴ്‌സിറ്റി ഇടപെടല്‍ കാരണം പിന്നീട് ഇന്‍േറണല്‍ കുറച്ചില്ല. ഇയര്‍ഔട്ടാക്കാനായി ഹാജര്‍നിലയിലായി അടുത്ത ശ്രമം. സര്‍വകലാശാല ഇടപെടലോടെ ഇതും ഫലിച്ചില്ല. അതിനുശേഷമാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ കളിച്ചതെന്നും ജോസ്മി പറഞ്ഞു.

English summary
former nehru college student torture by college authority
topbanner topbanner

More News from this section

Subscribe by Email