Saturday November 17th, 2018 - 5:58:am
topbanner

രണ്ടര കിലോ ചിക്കന്‍, അമ്പത് മുട്ടയുടെ വെള്ള: പീഡനക്കേസില്‍ അറസ്റ്റിലായ മിസ്റ്റര്‍ ഇന്ത്യയുടെ ഭക്ഷണരീതി കേട്ട് കണ്ണു തള്ളി പോലീസ്..

fasila
രണ്ടര കിലോ ചിക്കന്‍, അമ്പത് മുട്ടയുടെ വെള്ള: പീഡനക്കേസില്‍ അറസ്റ്റിലായ മിസ്റ്റര്‍ ഇന്ത്യയുടെ ഭക്ഷണരീതി കേട്ട് കണ്ണു തള്ളി പോലീസ്..

കോട്ടയം: നഗരമധ്യത്തിലെ ഐഡാ ഹോട്ടലില്‍ യുവതിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായ മുന്‍ മിസ്റ്റര്‍ ഇന്ത്യ മുരളി കുമാറിന്റെ ഭക്ഷണരീതി കേട്ട് പോലീസുകാരുടെ കണ്ണു തള്ളി. ശരീരപുഷ്ടി നിലനിര്‍ത്താനായി ദിവസവും രണ്ടരക്കിലോ കോഴി ഇറച്ചിയും അമ്പത് കോഴിമുട്ട വെള്ളയും താന്‍ കഴിക്കുമെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ആറ് മണിക്കൂര്‍ ജിമ്മില്‍ കഠിന പരിശ്രമത്തിലാണെന്നും മുരളി പോലീസിനോട് പറഞ്ഞു. എന്നാല്‍ അറസ്റ്റിലായതോടെ ഈ ദിനചര്യങ്ങളെല്ലാം തെറ്റുമെന്ന് ഉറപ്പായിട്ടുണ്ട്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കഴിഞ്ഞ ദിവസമാണ് കോട്ടയത്തുള്ള ഹോട്ടലില്‍ മുറിയെടുത്തശേഷം വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അമിത രക്തസ്രാവമുണ്ടായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഡന വിവരം പുറംലോകം അറിയുന്നത്. ചായകുടിക്കാനെന്ന പേരില്‍ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ട് പോയി മുരളി കുമാര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവതി പോലീസില്‍ നല്‍കിയ മൊഴി. ഇതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആറുമാസം മുമ്പ് ഫേസ്ബുക്കിലൂടെയാണ് മുരളി കുമാര്‍ യുവതിയുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് യുവതിയുടെ കുടുംബവുമായി അടുപ്പം സ്ഥാപിച്ചു. ഈ പരിചയത്തിന്റെ പുറത്ത് ഹോട്ടലിലേക്ക് ക്ഷണിച്ചപ്പോള്‍ അസ്വാഭാവികത ഒന്നും തോന്നിയില്ലെന്ന് യുവതി പറയുന്നു. എന്നാല്‍ ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ മുരളി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നാണ് വിവരം. വ്യാഴാഴ്ച രാത്രിയാണ് അമിത രക്തശ്രാവത്തെ തുടര്‍ന്ന് യുവതിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

യുവതിയെ ആശുപത്രിയില്‍ എത്തിച്ചതും മുരളി കുമാര്‍ തന്നെയാണ്. പിന്നീട് യുവതി അബോധാവസ്തയിലായി. ഇന്നലെ ഉച്ചയോടെയാണ് സ്വബോധം തിരികെ കിട്ടിയത്. തുടര്‍ന്ന് സംഭവത്തെ കുറിച്ച് യുവതി പോലീസില്‍ മൊഴി നല്‍കുകയായിരുന്നു. അവിവാഹിതയായ തന്നെ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ മുരളി കുമാര്‍ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് യുവതി നല്‍കിയ മൊഴി. എന്നാല്‍ പോലീസിന് മുന്നില്‍ മുരളി കുമാര്‍ യുവതിയുടെ പരാതി നിരസിച്ചു.

പരസ്പര സമ്മതപ്രകാരമാണ് തങ്ങള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും പരുക്ക് പറ്റിയപ്പോള്‍ തന്നെ കേസില്‍ കുടുക്കാന്‍ യുവതി ശ്രമിക്കുന്നതുമാണെന്ന് മുരളി പോലീസിനോട് പറഞ്ഞതായാണ് വിവരം. നേവിയില്‍ ഉദ്യോഗസ്ഥനായ മുരളി പങ്കെടുക്കുന്ന ശരീരസൗന്ദര്യ മത്സര വേദികളില്‍ നിന്നും ഇയാള്‍ക്കൊപ്പം നിന്ന് പ്രശസ്തരടക്കമുള്ളവര്‍ സെല്‍ഫികള്‍ എടുക്കുകയും സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മുരളികുമാര്‍ എട്ട് തവണ മിസ്റ്റര്‍ ഇന്ത്യയും രണ്ടു തവണ മിസ്റ്റര്‍ ഏഷ്യയുമായിട്ടുണ്ട്. വിവിധ തലങ്ങളില്‍ 51 തവണ ശരീര സൗന്ദ്യര്യ മത്സരങ്ങളിലെ വിജയിയുമാണ്.

Read more topics: kottayam, molested, case, arrest,
English summary
kottayam molested case: former mr india Murali kumar's food method police shocked
topbanner

More News from this section

Subscribe by Email