Thursday February 21st, 2019 - 11:44:pm
topbanner

വിദേശ വനിതയുടെ കൊലപാതകം; സി.ബി.ഐ അന്വേഷിക്കണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

rajani v
വിദേശ വനിതയുടെ കൊലപാതകം; സി.ബി.ഐ അന്വേഷിക്കണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: കോവളത്ത് വിദേശ വനിതയുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.  പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.സഹോദരി ഇല്‍സക്കൊപ്പം വിനോദ സഞ്ചാരത്തിനായി കേരളത്തില്‍ എത്തിയ വനിത പോത്തന്‍കോടുള്ള ഒരു ആയുര്‍വേദകേന്ദ്രത്തില്‍ ചികിത്സതേടിയിരുന്നു.

ഇവിടെ നിന്ന് 2018മാര്‍ച്ച് 14നാണ് ലിഗയെ കാണാതായത്. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ തിരുവല്ലത്തിനു സമീപം പനത്തുറയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

കേസില്‍ നാല് പ്രതികള്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറഞ്ഞിരുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അയര്‍ലന്‍ഡ് സര്‍ക്കാരിലും അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനിലും താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഭര്‍ത്താവ് പറഞ്ഞു. അതേസമയം വിനോദ സഞ്ചാര മേഖലയെ ബാധിക്കുമെന്ന് ഭയമുള്ളതിനാല്‍ പോലീസ് തെളിവുകള്‍ മൂടിവെയ്ക്കുകയാണെന്നും ഭര്‍ത്താവ് ആരോപിക്കുന്നു.

Viral News

Read more topics: foreign, women murder, harji
English summary
foreign women murder harji
topbanner

More News from this section

Subscribe by Email