Sunday July 22nd, 2018 - 10:38:am
topbanner
Breaking News

ആ പെണ്ണ് തേപ്പുകാരിയല്ല, ഒളിച്ചോട്ടക്കാരിയും; ഇനി കാമുകനൊപ്പം വിവാഹം; എല്ലാം കെട്ടുകഥകള്‍

NewsDesk
ആ പെണ്ണ് തേപ്പുകാരിയല്ല, ഒളിച്ചോട്ടക്കാരിയും; ഇനി കാമുകനൊപ്പം വിവാഹം; എല്ലാം കെട്ടുകഥകള്‍

തൃശൂര്‍: ഗുരുവായൂര്‍ അമ്പലത്തില്‍വെച്ച് വിവാഹത്തിന് തൊട്ടുപിന്നാലെ താലിമാല തിരിച്ചു നല്‍കി കാമുകനൊപ്പം പോയെന്ന രീതിയില്‍ പെണ്‍കുട്ടിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമെന്ന് ബന്ധുക്കള്‍.

സംഭവദിവസം പെണ്‍കുട്ടി കാമുകനൊപ്പം പോയതായ വാര്‍ത്തകള്‍ തെറ്റാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. വരനോട് നേരത്തെ പ്രണയബന്ധത്തിന്റെ കാര്യം അറിയിച്ചിരുന്നെങ്കിലും ഇരുവീട്ടുകാരും നിര്‍ബന്ധിച്ച് കല്യാണ പന്തലിലെത്തിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്.

പത്തൊമ്പത് വയസ്സേ ഉള്ളൂ പെണ്‍കുട്ടിക്ക്. കാമുകന് ഇരുപത് വയസാണ് പ്രായം. ഇരുപത്തിയൊന്നു വയസായാല്‍ കാമുകന്‍ വിവാഹം ചെയ്യാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. ചെന്നൈയില്‍ പഠിച്ചുകൊണ്ടിരിക്കുകയാണ് കാമുകന്‍.

സംഭവത്തിനുശേഷം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പുറത്തിറങ്ങിയിട്ടില്ല. അവര്‍ മകളുടെ കാമുകനുമായി ബന്ധപ്പെട്ട് വിവാഹത്തെക്കുറിച്ച് സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ആരെയും വഞ്ചിക്കുകയോ തേക്കുകയോ ചെയ്തതല്ല പെണ്‍കുട്ടി. ഇഷ്ടപ്പെട്ടയാള്‍ക്കുവേണ്ടി പ്രണയത്തില്‍ ഉറച്ചു നില്‍ക്കുക മാത്രമാണ് ചെയ്തതെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.

English summary
Forced to marry, Kerala woman walks away moments later with lover
topbanner

More News from this section

Subscribe by Email