Friday April 26th, 2019 - 1:33:am
topbanner
topbanner

ലോക്‌സഭാ തെഞ്ഞെടുപ്പ്; ഫ്‌ളയിംഗ് സ്‌ക്വാഡ് പരിശോധന തുടങ്ങി; രേഖകളില്ലാത്ത പണം പിടിച്ചെടുക്കും..

JB
 ലോക്‌സഭാ തെഞ്ഞെടുപ്പ്; ഫ്‌ളയിംഗ് സ്‌ക്വാഡ് പരിശോധന തുടങ്ങി; രേഖകളില്ലാത്ത പണം പിടിച്ചെടുക്കും..

കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍ പരിശോധന ആരംഭിച്ചു. ജില്ലയിലാകെ 27 ഫ്‌ളയിംഗ് സ്‌ക്വാഡുകളാണ് പരിശോധനയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.ഓരോ നിയമസഭാ നിയോജക മണ്ഡലത്തിലും മൂന്ന് സ്‌ക്വാഡുകള്‍ വീതമാണുള്ളത്. വാഹന പരിശോധനയും സീ വിജില്‍ ആപ്ലിക്കേഷിലൂടെ ലഭിക്കുന്ന പരാതികളുമായി ബന്ധപ്പെട്ട പരിശോധനകളുമാണ് പ്രധാനമായും നടത്തുക.

അനധികൃതമായി സൂക്ഷിച്ചിട്ടുള്ള മദ്യം, പണം എന്നിവ പിടികൂടുന്നതിനാണ് വാഹനപരിശോധന. മതിയായ രേഖകളില്ലാതെ വാഹനങ്ങളില്‍ കണ്ടെത്തുന്ന അന്‍പതിനായിരം രൂപയ്ക്ക് മുകളിലുള്ള തുകയും അനുവദനീയമായ അളവില്‍ കൂടുതലുള്ള മദ്യവും സ്‌ക്വാഡ് പിടിച്ചെടുക്കും. ഇവ കണ്ടെത്തുന്ന വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കും വാഹന ഉടമകള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും.ഭരണ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്ന ബോര്‍ഡുകളും പോസ്റ്ററുകളും ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് പരസ്യങ്ങളും സ്‌ക്വാഡുകള്‍ നീക്കം ചെയ്യും. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഒരു സിവില്‍ പോലീസ് ഉദ്യോഗസ്ഥനുമടങ്ങുന്ന സ്‌ക്വാഡ് രാത്രിയിലും പകലും പരിശോധന നടത്തുന്നുണ്ട്.

 

English summary
flying squad starts work for loksabha election 2019
topbanner

More News from this section

Subscribe by Email