Sunday February 17th, 2019 - 1:31:pm
topbanner

പാലക്കാട് ജില്ലയില്‍ 40 ദുരിതാശ്വാസ ക്യാമ്പുകളിലായി 1328 കുടുബങ്ങളിലെ 4537 പേര്‍

NewsDesk
പാലക്കാട്  ജില്ലയില്‍ 40 ദുരിതാശ്വാസ ക്യാമ്പുകളിലായി  1328 കുടുബങ്ങളിലെ 4537 പേര്‍

പാലക്കാട്: ജില്ലയിലെ കാലവര്‍ഷം കുറഞ്ഞ സാഹചര്യത്തില്‍ കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും വീടുകളിലേക്ക് മടങ്ങി തുടങ്ങി. നിലവില്‍ 1328 കുടുബങ്ങളിലെ 4537 പേരാണ് 40 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. 1543 പുരുഷന്മാര്‍, 1878 സ്ത്രീകളും, 1116 കുട്ടികളുമാണ് ജില്ലയിലെ ആറ് താലൂക്കുകളിലെ ക്യാമ്പുകളിലായി കഴിയുന്നത്.

പാലക്കാട് താലൂക്കില്‍ അപ്‌നാ ഘര്‍ (658 പേര്‍), ഐ.ആര്‍.റ്റി.സി മുണ്ടൂര്‍(26), പുതുശേരി വെസ്റ്റിലെ ഗ്രാമ പഞ്ചായത്ത് സാംസ്‌കാരിക നിലയം(38)എന്നിങ്ങനെ മൂന്ന് ക്യാമ്പുകളിലായി 722 പേരാണുള്ളത്.

മണ്ണാര്‍ക്കാട് താലൂക്കിലെ ചളവറ ജി.യു.പി സ്‌കൂള്‍(215), പൊന്‍പാറ സെന്റ് തോമസ് സ്‌കൂള്‍(145), മുക്കാലി എം.ആര്‍.എസ്(98), കാരപ്പാടം എ.എല്‍.പി.സ്‌കൂള്‍(245), പി.കെ.എച്ച്.എം.ഒ യു.പി.സ്‌കൂള്‍ നാലുകണ്ടം(29), ജി.യു.പി.എസ്. പനയമ്പാടം(111), കല്ലടി അബ്ദുള്‍ഹാജി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍(232), മെരിഡിയന്‍ ഇംഗ്ലീഷ് സ്‌കൂള്‍ തിരുവിഴാംകുന്ന്(42) എന്നിവടങ്ങളിലെ എട്ടു ക്യാമ്പുകളിലായി 1117 ആളുകളാണുള്ളത്.

ചിറ്റൂര്‍ താലൂക്കിലെ കയറാടി ജി.എല്‍.പി.എസ്(89), നെന്മാറ ജി.എച്ച്.എസ്(87), പട്ടഞ്ചേരി എച്ച്.എസ്.എസ്(22), പി.കെ.എം.എല്‍.പി.സ്‌കൂള്‍ പഴയക്കാവ്(22), ജി.യു.പി.എസ് വിത്തനശേരി(41), പൂപ്പാറ കോളനി(149) എന്നിവടങ്ങളിലെ ആറു ദുരിതാശ്വാസ ക്യാമ്പുകളിലായി 420 ആളുകളുണ്ട്.

പട്ടാമ്പി താലൂക്കിലെ ആനക്കര കുമ്പിടി മദ്രസ(72), ജി.യു.പി.എസ് നരിപറമ്പ്(107), ഹൈസ്‌കൂള്‍ മേലത്തൂര്‍(114),തണ്ണീര്‍ക്കാട് അങ്കണവാടി(48), ജി.എച്ച്.എസ് പട്ടാമ്പി(141), എ.യു.പി.എസ് കാരമ്പത്തൂര്‍(63), ജി.എച്ച്.എസ് കൊടുമുണ്ട(43), എം.ആര്‍.എസ് സ്‌കൂള്‍(12), എല്‍.പി.എസ് പറുത്തൂര്‍(14) എന്നിവ ഉള്‍പ്പെടെ 614 പേരാണ് 9 ക്യാമ്പുകളിലായി കഴിയുന്നത്.

ആലത്തൂര്‍ താലൂക്കിലെ പുതിയങ്കം അങ്കണവാടി(65), ഓടന്‍ത്തോട് എസ്റ്റേറ്റ് ഹൗസ്(146), സെന്റ് മേരീസ് പോളിടെക്‌നിക് വടക്കഞ്ചേരി(195), കണ്ണമ്പ്ര ഫാമിലി ട്രസ്റ്റ്(27),പാറശ്ശേരി അങ്കണവാടി(25), വി.ആര്‍.ടി മംഗലംഡാം പാരിഷ് ഹാള്‍(112), ചൂരിപാറ മനാന്‍കയം എസ്റ്റേറ്റ്(25), കണ്ണനൂര്‍ അനേര്‍ട്ട് പോളിടെക്‌നിക്(30), കരിങ്കയം ഫോറസ്റ്റ് സ്റ്റേഷന്‍(84), മദ്രസാ ഹാള്‍ കാരയംക്കാട്(303) എന്നിവടങ്ങളിലെ 10 ക്യാമ്പുകളിലായി 1012 പേരുമാണുള്ളത്.

ഒറ്റപ്പാലം താലൂക്കില്‍ കുളപ്പുള്ളി ഐ.പി.റ്റി.ആന്റ് ജി.പി.റ്റി(150), എല്‍.പി.സ്‌കൂള്‍ മേലൂര്‍(97), എന്‍.എസ്.എസ് ട്രെയിനിങ് കോളെജ് ഒറ്റപ്പാലം(256), അറ്റാശ്ശേരി ഇളയിടത്ത് യു.പി. സ്‌കൂള്‍(149), എന്നീ നാലു ക്യാമ്പുകളില്‍ 652 ആളുകളാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്

Viral News

Read more topics: flood, kerala, palakkad, relief camp,
English summary
floods kerala 40 relief camps in Palakkad district
topbanner

More News from this section

Subscribe by Email