Wednesday February 20th, 2019 - 5:11:pm
topbanner

വയനാടിന്റെ കണ്ണീരൊപ്പാൻ കണ്ണൂരിന്റെ സഹായഹസ്തം

NewsDesk
വയനാടിന്റെ കണ്ണീരൊപ്പാൻ കണ്ണൂരിന്റെ സഹായഹസ്തം

കണ്ണൂർ: നാല് ട്രക്ക് ഭക്ഷ്യവസ്തുക്കളയച്ചു കനത്ത മഴയും പ്രകൃതി ക്ഷോഭവും മൂലം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടി വരുന്ന വയനാടൻ ജനതയ്ക്ക് കണ്ണൂരിന്റെ സഹായവുമായി നാല് ട്രക്കുകൾ നിറയെ ഭക്ഷ്യവസ്തുക്കളും സാധന സാമഗ്രികളും അയച്ചു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് വയനാട്ടിലേക്ക് സാധനങ്ങൾ അയച്ചത്.

അരി, പഞ്ചസാര, ഉപ്പ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾ, കുടിവെള്ളം, ബെഡ് ഷീറ്റ്, വസ്ത്രങ്ങൾ, ബ്ലാങ്കറ്റ്, സോപ്പ്, നാപ്കിൻ, മെഴുകുതിരി, പാത്രങ്ങൾ, സ്‌റ്റേഷനറി സാധനങ്ങൾ, തുണിത്തരങ്ങൾ, ടൂത്ത് ബ്രഷ്, പേസ്റ്റ് തുടങ്ങിയ സാധനങ്ങൾ അയച്ചവയിൽ പെടും. കണ്ണൂർ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാവശ്യമായ വസ്തുക്കളും ഇവിടെ നിന്ന് അയക്കുന്നുണ്ട്്.

കലക്ടറേറ്റിലെത്തിക്കുന്ന സാധനങ്ങൾ ജീവനക്കാർ തരംതിരിച്ചാണ് പാക്കറ്റുകളിലാക്കി അയക്കുന്നത്. ഇതിനായി കലക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. കലക്ടറ്റേിൽ ഡെപ്യൂട്ടി കലക്ടർ സി.എം ഗോപിനാഥനാണ് ഇതിന്റെ ചുമതല. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സഹായം കലക്ടറേറ്റിൽ സ്വീകരിക്കുന്നുണ്ട്.

 

Viral News

Read more topics: heavy rain, wayanad, flood, relief,
English summary
flood wayanad relief vehicle Help from Kannur to Wayanad
topbanner

More News from this section

Subscribe by Email