Thursday May 23rd, 2019 - 4:38:pm
topbanner
topbanner

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ആയിരം കോടി കവിഞ്ഞു

suji
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ആയിരം കോടി കവിഞ്ഞു

പ്രളയത്തില്‍ മുങ്ങിയ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ആയിരം കോടി കവിഞ്ഞു. വ്യാഴാഴ്ച രാത്രി പത്തു മണിയോടെ ദുരിതാശ്വാസ നിധിയില്‍ സംഭാവനയായി ലഭിച്ചത് 1027.07 കോടി രൂപയാണ്. ട്രഷറികള്‍ വഴി അടച്ച സംഭാവനയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചതും ഒഴികെയുള്ള തുകയാണിത്.

4.16 ലക്ഷം പേര്‍ ഇതുവരെ ഓണ്‍ലൈന്‍ വഴി പണം അടച്ചിട്ടുണ്ട്. ഇലക്ട്രോണിക് പേയ്‌മെന്റിലൂടെ 145.17 കോടി, യുപിഐ, ക്യു ആര്‍, വിപിഎ വഴി 46.04 കോടി, പണം, ചെക്ക്, ആര്‍ടി ജിഎസ് വഴി 835.86 കോടിയുമാണ് ഇതുവരെ ലഭിച്ചത് .

Read more topics: flood relief fund, pinarayi, kerala
English summary
flood relief fund kerala
topbanner

More News from this section

Subscribe by Email