Monday September 24th, 2018 - 3:15:pm
topbanner

ദുരിതാശ്വാസ നിധിയിക്ക് പ്രത്യേക അക്കൗണ്ട് : സർക്കാർ തീരുമാനം ദുരുദ്ദേശപരം: പ്രൊഫ. കെ.വി.തോമസ് എം.പി.

bincy
ദുരിതാശ്വാസ നിധിയിക്ക് പ്രത്യേക അക്കൗണ്ട് : സർക്കാർ തീരുമാനം ദുരുദ്ദേശപരം: പ്രൊഫ. കെ.വി.തോമസ് എം.പി.

കൊച്ചി : ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന പണം വിനിയോഗിക്കുന്നതിന് പ്രത്യേക അക്കൗണ്ട് ആരംഭിക്കേണ്ടതില്ല എന്ന സർക്കാർ തീരുമാനം ദുരുദ്ദേശപരമാണെന്ന് പ്രൊഫ. കെ.വി.തോമസ് എം.പി. ദുരിതബാധിതരെ സഹായിക്കുന്നതിന് പൊതുജനങ്ങൾ നല്കിയ സംഭാവന അവരുടെ ക്ഷേമത്തിന് വേണ്ടിത്തന്നെ ഉപയോഗിക്കണം. ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ സർക്കാർ പറഞ്ഞത് ഇത് പ്രത്യേക നിധിയാക്കാമെന്നാണ് . കോടതിയിൽ പറഞ്ഞതിന് കടകവിരുദ്ധമായാണ് ഇപ്പോൾ സർക്കാർ പ്രവർത്തിക്കുന്നത്.

ദുരിതാശ്വാസ നിധി തോന്നിയതു പോലെ കൈകാര്യം ചെയ്യാനാണ് സർക്കാർ നീക്കം. പതിനായിരം രൂപയുടെ ആശ്വാസ ധനസഹായം ഒരാഴ്ചക്കകം കൊടുത്തു തീർക്കുമെന്ന് പറഞ്ഞിട്ട് ഇപ്പോഴും വിതരണം പകുതി പോലുമായിട്ടില്ല. റവന്യു, തദ്ദേശ സ്വയംഭരണം, ബി.എൽ.ഓ മാർ തമ്മിലുള്ള തർക്കം തുടരുകയാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ ലിസ്റ്റിൽ തിരിമറി നടക്കുന്നതായി വ്യാപകമായ പരാതി ഉണ്ട്. ആറരലക്ഷത്തിലേറെ പേർ പ്രളയ ബാധിതരായി എന്നാണ് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നത്.

ഇപ്പോൾ നാലര ലക്ഷത്തോളമായി കുറഞ്ഞിരിക്കുകയാണ്‌. വിവിധ വകുപ്പുകൾ ഉണ്ടാക്കി സമർപ്പിച്ചിട്ടുള്ള ലിസ്റ്റിൽ നിന്ന് പലരും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും കാരുണ്യ മനസ്സോടെ ജനങ്ങൾ അയച്ച സാധനങ്ങൾ റെയിൽവേ സ്റ്റേഷൻ , എയർ പോർട്ട്, ഡൽഹി കേരള ഹൗസ്, മറ്റ് സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളിൽ കുമിഞ്ഞു കൂടിക്കിടക്കുകയാണ്. ഇത് ശേഖരിച്ച് അർഹരായവർക്ക് എത്തിച്ചു കൊടുക്കാൻ പോലും സർക്കാരിനു കഴിഞ്ഞിട്ടില്ല എന്ന് എം.പി പറഞ്ഞു.

Read more topics: flood, relief fund, KV Thomas MP,
English summary
Do not need special account for relief fund; KV Thomas MP
topbanner

More News from this section

Subscribe by Email